
പാലക്കാട്; എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഉയരുന്ന സ്ത്രീ വിരുദ്ധ ആരോപണങ്ങളെല്ലാം സത്യമായിക്കൊണ്ടിരിക്കുന്ന പകലാണ് കടന്നു പോകുന്നത്.
അടുത്ത ണണിക്കൂറില്‍ ആരാണ് രാഹുലിന്റെ വിക്രിയകളെപ്പറ്റി തെളിവുകള്‍ നിരത്തി മാധ്യമങ്ങള്‍ക്കു മുമ്പില്‍ വരുന്നതെന്നാണ് ജനങ്ങളുടെ ചിന്ത. ആശങ്കയോടെ കോണ്‍ഗ്രസ് നേതൃത്വവും ഉറ്റുനോക്കുന്നുണ്ട്. കാരണം, യൂത്ത്‌കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കുന്ന വനിതാ നേതാക്കള്‍ക്കും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്ന വാര്‍ത്തകള്‍ പരന്നതാണ് ഈ ആശങ്കയ്ക്ക് ആധാരം. അതുകൊണ്ടു തന്നെ പാളയത്തില്‍ നിന്നും പടയൊരുക്കം ഉണ്ടാകുമോ എന്നും ഭയമുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും മാധ്യമങ്ങളും നേതാക്കള്‍ അരിച്ചു പറക്കി നോക്കുകയാണ്.
എവിടെയെങ്കിലും എന്തെങ്കിലും പീഡനാരോപണങ്ങള്‍ ഉണ്ടോയെന്നറിയാന്‍.
ഇതിനിടയില്‍ രാഹുലിനെതിരേ ആദ്യം രംഗത്തു വന്ന റിനി ആന്‍ ജോര്‍ജ് ആരാണെന്നതായിരുന്നു സോഷ്യല്‍ മീഡിയയിലെ അടുത്ത തെരച്ചില്‍. കാരണം, സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ മാങ്കൂട്ടത്തിനെ പൊങ്കാലയിടുകയാണ് സൈബര്‍ പോരാളികളും വിമതരും. കോഴിയെന്നും, കള്ളനെന്നും, പെണ്ണു പിടിയനെന്നുമൊക്കെയുള്ള പട്ടം ചാര്‍ത്തിയാണ് പൊങ്കാല നീളുന്നത്. ഇതിനിടയില്‍ ആരെങ്കിലും പുതിയ ആരോപണങ്ങളുമായി രംഗത്തു വരുന്നുണ്ടോയെന്നും തിരയുന്നുണ്ട്. എഴുത്തുകാരിയുടെ മറ്റൊരു ആരോപണവും രാഹുലിനെതിരേ വന്നിട്ടുണ്ട്. ഇതും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. തുടര്‍ന്നാണ് രാഹുല്‍ യൂത്തു കോണ്‍ഗ്രസ് സ്ഥാനം രാജിവെച്ചത്. നേതൃത്വം ആവശ്യപ്പെട്ടില്ല എന്നു പറയുമ്പോ
ള്‍, പ്രതിപക്ഷ നേതാവ് കൈയ്യൊഴിഞ്ഞതിനു പിന്നാലെയാണ് രാജി വെച്ചതെന്നു പറയാതെ വയ്യ.
ആരാണ് രാഹുലിനെതിരേ പരാതി ഉന്നയിച്ച റിനി ആന്‍ ജോര്‍ജ്
വടക്കന്‍ പറവൂരുകാരിയാണ് റിനി ആന്‍ ജോര്‍ജ്. ഒരു പ്രമുഖ സാമ്പത്തിക വിദഗ്ധന്റെ മകളാണ്. പ്രൊഫഷണൽ മാധ്യമപ്രവര്‍ത്തകയാണ്. യൂണിവേഴ്സിറ്റി ഓഫ് മദ്രാസില്‍ നിന്ന് ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദമെടുത്തു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ ഇന്റേണ്‍ ആയാണ് ജോലി ആരംഭിച്ചത്. തുടര്‍ന്ന് 2017ല്‍ ഒരു ഓണ്‍ലൈന്‍ സ്ഥാപനത്തിലൂടെയാണ് തുടക്കം. 2019ല്‍ മീഡിയവണ്ണിലേക്കെത്തി. ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ട്രെയിനി ആയി മീഡിയവണ്ണില്‍ ജോലി ചെയ്ത അവര്‍ തൊട്ടടുത്ത വര്‍ഷം ഏഷ്യാനെറ്റ് ന്യൂസിലെത്തി. ഏഷ്യാനെറ്റ് ന്യൂസിലെ ഡ്രീം ഹോം എന്ന അഭിമുഖ പരിപാടിയാണ് നടത്തിയത്. അഭിമുഖങ്ങളോടായിരുന്നു റിനിക്ക് താല്‍പ്പര്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ മുഖ്യധാരാ ചാനലുകളിലെ ജോലി അവസാനിപ്പിച്ചു ഫ്രീലാന്‍സ് അവതാരകായി അവര്‍മാറി. ഏഷ്യാനെറ്റ് പ്ലസ്, കൈരളി, വി, കൗമുദി ടിവി തുടങ്ങിയ ചാനലുകളില്‍ വിവിധ പ്രോഗ്രാമുകളുടെ അവതാരകയായിട്ടുണ്ട്. കൂടാതെ കൊച്ചി കേന്ദ്രീകരിച്ചു സിനിമാ പ്രമോഷന്‍ നടത്തുന്ന യുട്യൂബ് ചാനലുകളുടെയും ഭാഗാമായി. ഈ സിനിമാ ബന്ധങ്ങളാണ് അവരെ യുവനടിയാക്കി മാറ്റിയത്.
പ്രതിപക്ഷ നേതാവിനെ അച്ഛനെ പോലെ എന്ന് വിശേഷിപ്പിച്ചായിരുന്നു ചില സത്യങ്ങള്‍ വിളിച്ചു പറഞ്ഞത്. ഇന്നലെയും ഇന്നുമായി റിനിയുടെ വെളിപ്പെടുത്തലിനു പിന്നില്‍ ധൈര്യമായി നില്‍ക്കുന്ന നിരവധി ആള്‍ക്കാരുണ്ട്.
എന്താണ് സത്യമെന്നതിന്റെ തെളിവ് കാണിക്കാന്‍ റിനി തയ്യാറാണെങ്കിലും വിഷയം എവിടെ എത്തുമെന്നത് നോക്കി മാത്രം പ്രതികരിക്കാനാണ് റിനിയുടെ തീരുമാനം. റിനി നേരത്തെ കേരളത്തിലെ ഒരു സ്വകാര്യ ചാനലില്‍ മാധ്യമ പ്രവര്‍ത്തകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിലെ റിയല്‍ എസ്റ്റേറ്റ് പരിപാടികളില്‍ അടക്കം ആങ്കറായിരുന്നു. നൃത്തം പഠിച്ച ഇവര്‍ പിന്നീട് സിനിമയിലേക്ക് എത്തി. ടിനി ടോമാണ് റിനിയുടെ സിനിമാ വാതില്‍ തുറന്നു കൊടുത്തത്. ഒരു പരസ്യ ചിത്രം അഭിനയിക്കുന്നതിനിടെയാണ് ടിനി ടോമിനെ പരിചയപ്പെടുന്നത്. അങ്ങനെ സിനിമയിലുമെത്തി. ഗിന്നസ് പക്രുവിന്റെ നായികയായി 916 കുഞ്ഞൂട്ടനില്‍ അഭിനയിച്ചു.
അശ്ലീല സന്ദേശം അയച്ച യുവനേതാവിന് സൈക്കോ ക്യാരക്ടര്‍ എന്ന് റിനി ആന്‍ ജോര്‍ജ് പറയുകയാണ്. എല്ലാ മാധ്യമങ്ങളും ഇത് നല്‍കുകയും ചെയ്തു. യുവ നേതാവ് നിരവധി തവണ അശ്ലീല സന്ദേശങ്ങള്‍ അയച്ചു. മൂന്നര വര്‍ഷം മുന്‍പായിരുന്നു ആദ്യ അനുഭവം. അതിന് ശേഷമാണ് ഇയാള്‍ ജനപ്രതിനിധി ആയത്. ഇയാളില്‍ നിന്ന് പീഡനം നേരിട്ട വേറെയും പെണ്‍കുട്ടികളുണ്ട്. ഇക്കാര്യങ്ങളെല്ലാം അവരുടെ പ്രസ്ഥാനത്തിലെ നേതാക്കളോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. പുറത്ത് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പോയി പറയാനായിരുന്നു നേതാവിന്റെ മറുപടി. ‘ഹു കെയേഴ്സ്’ എന്നാണ് നേതാവിന്റെ മനോഭാവം എന്നും, ഇപ്പോള്‍ പേര് വെളിപ്പെടുത്തുന്നില്ലെങ്കിലും ഇനി അക്കാര്യം ആലോചിക്കും.
ഇതോടെ എല്ലാ ശ്രദ്ധയും റിനിയിലേക്ക് എത്തുകയാണ്. യുവ നേതാവിന്റെ പേര് റിനി തുറന്നു പറയുമോ എന്നതാണ് ഉയരുന്ന ചോദ്യം. വളരെ ഗൗരവത്തിലുള്ള പലതും റിനി പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി പിതൃതുല്യമായ അടുപ്പം റിനിക്കുണ്ട്. റിനിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പോലും വിഡി സതീശന്‍ പങ്കെടുത്തിട്ടുണ്ട്. പല സ്ത്രീകള്‍ക്കും ഇയാളില്‍നിന്നും മോശം അനുഭവമുണ്ടായിട്ടുണ്ട്. നേതാക്കളുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും വരെ ദുരനുഭവമുണ്ടായി. പീഡനങ്ങള്‍ നേരിട്ട പെണ്‍കുട്ടികളെ അറിയാം. തുറന്നു പറയാന്‍ മടിയുള്ള നിരവധി പേരുണ്ട്. അവരെല്ലാം മുന്നോട്ടുവരണം.
ഒരുപാട് പേര്‍ക്ക് ശല്യമായി മാറിയിട്ടുണ്ട് ഈ നേതാവ്. എന്നിട്ടും അയാള്‍ക്ക് കൂടുതല്‍ സ്ഥാനമാനങ്ങള്‍ ലഭിച്ചു. പാര്‍ടി അയാളെ സംരക്ഷിക്കുകയാണ്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുക്കാം വരണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അപ്പോള്‍ തന്നെ പ്രതികരിച്ചുവെന്നും ഇതിന് ശേഷം കുറച്ച് നാളത്തേയ്ക്ക് കുഴുപ്പമൊന്നും ഉണ്ടായില്ലെന്നും റിനി പറഞ്ഞു. എന്നാല്‍ പിന്നീടും ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത് തുടരുകയായിരുന്നു. കുറച്ചുനാളുകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ഇതേ നേതാവിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
റിനിയുടെ പ്രതികരണം
യുവനേതാവിന്റെ ശരിയായ മുഖം വൈകാതെ സമൂഹത്തിന് മുന്നില്‍ വെളിപ്പെടും. എന്റെ ഭാഗത്ത് ശരിയുണ്ടെങ്കില്‍ അത് കാലം തെളിയിക്കും. നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ല. വിഷയത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നുതുടങ്ങിയതു മുതല്‍ കടുത്ത സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വരുന്നത്. കൂടുതല്‍ ആക്രമിച്ചാല്‍ അയാള്‍ക്ക് തന്നെയാണ് ദോഷം. ഇത് എന്റെ സ്വകാര്യവിഷയമല്ല. എനിക്ക് വന്ന മോശമായ മെസേജുകള്‍ ബുദ്ധിപൂര്‍വം കൈകാര്യം ചെയ്ത് ഒഴിവാക്കി വിട്ടിട്ടുണ്ട്. മറ്റ് സ്ത്രീകള്‍ക്ക് സംഭവിച്ചിട്ടുള്ളതുമായി തട്ടിച്ചുനോക്കുമ്ബോള്‍ എനിക്ക് വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ നിയമനടപടികളിലേക്ക് കടക്കാന്‍ ഉദ്ദേശിക്കുന്നില്ല. പ്രശ്നങ്ങള്‍ ഉണ്ടായിട്ടുള്ള പെണ്‍കുട്ടികള്‍ മുന്നിലേക്ക് വരണം എന്നാണ് പറയാനുള്ളത്.
ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയില്‍ വന്ന സ്വാഭാവിക സംഭാഷണത്തിലാണ് സ്വകാര്യ-പൊതു മേഖലകളില്‍ സ്ത്രീകള്‍ നേരിടുന്ന ഇത്തരം പ്രശ്നങ്ങളെക്കുറുച്ച് സംസാരിച്ചത്. അതിനിടയിലാണ് യുവനേതാവിനെക്കുറിച്ചുള്ള പരാമര്‍ശവും കടന്നുവന്നത്. എന്റെ വെളിപ്പെടുത്തലിന് ശേഷം നിരവധി സ്ത്രീകള്‍ വിളിച്ചു. ഈ യുവനേതാവ് ഒരു ക്രിമിനലാണെന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ, മോശം അനുഭവം ഉണ്ടായിട്ടും ആരും അയാള്‍ക്കെതിരെ പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല. ആ സ്ഥിതി മാറണം എന്ന ആശയമാണ് മുന്നോട്ടുവെച്ചത്. മാധ്യമശ്രദ്ധയ്ക്ക് വേണ്ടിയല്ല ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇത്തരം സ്വഭാവദൂഷ്യമുള്ള വ്യക്തികളാണോ രാഷ്ട്രീയത്തിലേക്ക് കടന്നുവരേണ്ടത്. നേതൃസ്ഥാനത്തേക്ക് ഉയരേണ്ടത് എന്ന വിഷയമാണ് ഉന്നയിച്ചത്. ഇതിന്റെ പേരില്‍ ഇന്നലെ രാത്രി മുതല്‍ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നേരിടുന്നത്. യുവനേതാവ് പൊതുസമൂഹത്തില്‍ വന്ന് ഇത്തരം കാര്യങ്ങള്‍ എതിര്‍ക്കുകയാണെങ്കില്‍ എന്താണ് ചെയ്യേണ്ടത് എന്ന് അപ്പോള്‍ ആലോചിക്കും.