
പത്തനംതിട്ട: കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും പാലക്കാട് എംപി വി കെ ശ്രീകണ്ഠനും കൂടിക്കാഴ്ച നടത്തി. അടൂരിലെ സ്വകാര്യ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്.
പ്രതിപക്ഷനേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ഭാഗമാകാൻ അടൂരിലെത്തിയ വി കെ ശ്രീകണ്ഠൻ ഈ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ഇവിടേക്കാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മറ്റൊരു സുഹൃത്തിനെ കാണാനായി എത്തിയത്.
അവിചാരിതമായി കണ്ടുമുട്ടിയെന്നാണ് രണ്ടുപേരും പറഞ്ഞത്. ഹോട്ടലില്‍ എത്തിയപ്പോഴാണ് ഭക്ഷണം കഴിക്കാനെത്തിയ വി കെ ശ്രീകണ്ഠനെ കണ്ടതെന്നാണ് രാഹുല്‍ നല്‍കുന്ന വിശദീകരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുലിനെ കണ്ടപ്പോള്‍ എങ്ങനെ മിണ്ടാതിരിക്കുമെന്നാണ് വി കെ ശ്രീകണ്ഠൻ ചോദിക്കുന്നത്. താൻ താമസിച്ചിരുന്ന ഹോട്ടലില്‍ പ്രഭാതഭക്ഷണം കഴിച്ചിരുന്നപ്പോഴാണ് രാഹുലെത്തിയതെന്നും കണ്ടുമുട്ടല്‍ അവിചാരിതമായിരുന്നുവെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
‘അദ്ദേഹം പാലക്കാട് എംഎല്‍എയും ഞാൻ പാലക്കാട് എംപിയുമാണ്. അപ്പോള്‍ സംസാരിക്കാതിരിക്കാൻ സാധിക്കില്ലല്ലോ. അല്ലായിരുന്നെങ്കില്‍ എല്ലാവരുമുള്ള സ്ഥലത്തിരുന്ന് സംസാരിക്കുമോ? മറ്റൊരു ഉദ്ദേശവുമില്ലായിരുന്നു. സൗഹൃദം പങ്കുവച്ചു. പിരിഞ്ഞു. യാതൊരു അസ്വാഭാവികതയുമില്ല. സ്ഥാനാർത്ഥി നിർണയവും കൂടിക്കാഴ്ചയും തമ്മില്‍ യാതൊരു ബന്ധവുമില്ല’- വി കെ ശ്രീകണ്ഠൻ വ്യക്തമാക്കി.



