
ഡല്‍ഹി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ പരാതിക്കാരിയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം മുദ്രവച്ച കവറില്‍ സുപ്രീം കോടതി രജിസ്ട്രാർക്ക് കെെമാറിയിരുന്നു.
ഇതിനുപിന്നാലെയാണ് ബുധനാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ സുപ്രീം കോടതി ഹർജി ലിസ്റ്റ് ചെയ്തത്. എന്നാല്‍ മുദ്രവച്ച കവറിലെ രേഖകള്‍ എന്താണെന്ന് വ്യക്തമല്ല. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, എൻ കെ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിക്കുന്നതെന്നാണ് വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുള്‍പ്പെടെ പത്തുപേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് ഹർജിയില്‍ ആരോപിച്ചിരിക്കുന്നത്. രാഹുലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദ്യ പരാതിക്കാരിയാണ് സുപ്രീം കോടതിയില്‍ ഹർജി ഫയല്‍ ചെയ്തിരിക്കുന്നത്. ഈ മാസം ആദ്യമായിരുന്നു പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്.
കേസ് അന്വേഷണ ഘട്ടത്തിലാണെന്നും പരാതിക്കാരിക്കെതിരായ പരാമർശങ്ങള്‍ അനുചിതവും നിയമവിരുദ്ധവുമാണെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
ഭീഷണിപ്പെടുത്തിയാണ് ഗർഭഛിദ്രം നടത്തിയതെന്നും തന്റെ ജീവനടക്കം ഭീഷണിയുണ്ടെന്നും പരാതിക്കാരി പറയുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി കേസിന്റെ മിനി ട്രയല്‍ നടത്തിയെന്നും ഇത് നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.



