
മാവേലിക്കര: മൂന്നാം ബലാത്സംഗക്കേസില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടും യാതൊരു കുലുക്കവുമില്ല രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ.
മാവേലിക്കര സബ് ജയിലില്‍ 26/2026 നമ്പർ തടവുപുള്ളിയായാണ് രാഹുലിനെ ജയിലിലടച്ചത്. ജയിലേക്ക് കൊണ്ടുപോകുന്നതിന് മുന്നേ രാഹുല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെല്ലുവിളി പോലും നടത്തി.
കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള തെളിവുകള്‍ തന്‍റെ പക്കലുമുണ്ടെന്നാണ് രാഹുല്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വൈകാതെ തന്നെ പുറത്തിറങ്ങുമെന്നും സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്നും ജയിലിലാകും മുന്നേ രാഹുല്‍ വെല്ലുവിളി നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ അർധ രാത്രി പാലക്കാട് ഹോട്ടലില്‍ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ ക്യാമ്ബിലെത്തിച്ച ശേഷമാണ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തത്.
എ ആർ ക്യാമ്ബില്‍ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് മജിസ്ട്രേറ്റിന്‍റെ വീട്ടിലെത്തിച്ചത്. രാഹുല്‍ നല്‍കിയ ജാമ്യ ഹർജി തള്ളിയായിരുന്നു റിമാൻഡ്. നാളെ വീണ്ടും ജാമ്യഹർജി നല്‍കാനാണ് നീക്കം.



