
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലാണ് തന്റെ കുടുംബ ജീവിതം തകര്‍ത്തതെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്കിയ യുവതിയുടെ ഭര്‍ത്താവ്.
കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു താനെന്നും തന്റെ കുടുംബ ജീവിതമാണ് തകര്‍ന്നതെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ക്രൈംബ്രാഞ്ചും എസ്ഐടിയുമടക്കം വീട്ടിലെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നുവെന്നും പരാതിക്കാരിയുടെ ഭര്‍ത്താവ് പറഞ്ഞു.
വലിയ മാനനഷ്ടം നേരിട്ടതിനെ തുടർന്നാണ് രാഹുലിനെതിരെ പരാതി നല്കാൻ തീരുമാനിച്ചതെന്നും, ഒരു എംഎല്‍എ കുടുംബ പ്രശ്നത്തില്‍ ഇടപെടുമ്ബോള്‍ രണ്ട് കക്ഷികളെയും വിളിക്കേണ്ടതായിരുന്നുവെങ്കിലും രാഹുല്‍ തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും ഭർത്താവ് ആരോപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിയെ ഗർഭിണിയാക്കിയതും ഗർഭഛിദ്രം നടത്തിയതും തന്റെ തലയില്‍ കെട്ടിവെക്കാൻ ശ്രമിച്ചുവെന്നും, യുവതിയുടെ ഐഡന്റിറ്റി പുറത്തുവന്നതോടെ തന്റെ തിരിച്ചറിയലും വെളിപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഈ വിവാഹം അപ്രതീക്ഷിതമായോ ഒളിച്ചോടിയൊ നടന്നതല്ലെന്നും, ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ച് ക്ഷണപത്രം അച്ചടിച്ച് നടത്തിയ ഔപചാരിക വിവാഹമായിരുന്നുവെന്നും ഭർത്താവ് വ്യക്തമാക്കി.
കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നില്ലെങ്കിലും ആവശ്യമെങ്കില്‍ എല്ലാ തെളിവുകളും കോടതിയില്‍ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു എംഎല്‍എ തന്നോട് കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായി ആരോപിച്ച അദ്ദേഹം, ജനങ്ങളെ സേവിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി ഇത്തരം ക്രിമിനല്‍ പ്രവൃത്തികളില്‍ ഏർപ്പെട്ടുവെന്നത് ഗുരുതരമാണെന്നും ആവശ്യമായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും വ്യക്തമാക്കി.
തന്റെ കുടുംബജീവിതം തകർന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ ഭർത്താവ് ഇന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും രാഹുലിനെതിരെ പരാതി നല്കി. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിയിലെ ആവശ്യം.
രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും മത്സരിക്കുമോയെന്ന ചർച്ചകള്‍ സജീവമായിരിക്കെയാണ് എംഎല്‍എക്കെതിരെ ഈ പുതിയ പരാതി ഉയർന്നിരിക്കുന്നത്. വിവാഹിതയാണെന്ന് അറിഞ്ഞിട്ടും രാഹുല്‍ തന്റെ ഭാര്യയുമായി അനധികൃത ബന്ധം സ്ഥാപിച്ചുവെന്നും, ഇതുമൂലം കുടുംബജീവിതം തകരുകയും വലിയ മാനനഷ്ടം ഉണ്ടാകുകയും ചെയ്തുവെന്നുമാണ് പരാതിയിലെ ആരോപണം.
മാതാപിതാക്കളുടെ ഏകമകനായ താൻ നാട്ടില്‍ താമസിക്കുമ്ബോള്‍, ഭാര്യ ജോലി കാരണമായി ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നതെന്നും, തന്റെ അസാന്നിധ്യം മുതലെടുത്താണ് രാഹുല്‍ യുവതിയെ വശീകരിച്ചതെന്നുമാണ് പരാതിയില്‍ പറയുന്നത്. ഭർത്താവുമായുള്ള ബന്ധം വഷളായ സമയത്ത് യുവതിയെ പരിചയപ്പെട്ടതും പ്രശ്നം പരിഹരിക്കാനാണ് ഇടപെട്ടതെന്നുമുള്ള രാഹുലിന്റെ വാദം ഭർത്താവ് പൂർണമായി തള്ളുന്നു. പ്രശ്നപരിഹാരമായിരുന്നെങ്കില് എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. യുവതി പരാതിയുമായി മുന്നോട്ട് പോയതോടെ യഥാർത്ഥ ഇര താനായെന്നും, വലിയ സൈബർ ആക്രമണവും വ്യക്തിപരമായ തേജോവധവും നേരിടേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേസുമായി മുന്നോട്ട് പോകുമെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്നും വ്യക്തമാക്കി. രാഹുലിനെതിരെ നിലവില്‍ രണ്ട് കേസുകളുണ്ടെന്നും, മുൻകൂർ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച ഹൈക്കോടതി അവസാന വാദത്തിലേക്ക് കടക്കാനിരിക്കെയാണ് ഈ അപ്രതീക്ഷിത നീക്കമെന്നും റിപ്പോർട്ടുകള്‍ പറയുന്നു.



