രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: മുന്‍കൂര്‍ ജാമ്യം തേടി രണ്ടാം പ്രതി ജോബി ജോസഫ്‌

Spread the love

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എയ്ക്കെതിരായ ആദ്യ ബലാത്സംഗക്കേസില്‍ രണ്ടാം പ്രതിയും രാഹുലിന്‍റെ സുഹൃത്തുമായ ജോബി ജോസഫും മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.

video
play-sharp-fill

യുവതിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് ജോബി ജോസാണ് എന്നായിരുന്നു പരാതിക്കാരി ഉന്നയിച്ചിരുന്നത്. എന്നാൽ, പരാതിക്കാരി ആവശ്യപ്പെട്ടതിനെ തുടർന്നാണ് താൻ മരുന്ന് എത്തിച്ചതെന്നാണ് ജോബിയുടെ വാദം. കൂടാതെ, മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച്‌ തനിക്കറിയില്ലെന്നും ജോബി ഹര്‍ജിയില്‍ പറയുന്നു. ഇത് സംബന്ധിച്ച ചാറ്റുകളും കോടതിയില്‍ ഹാജരാക്കി. ഹർജി ഇന്ന് തിരുവനന്തപുരം ജില്ലാ സെക്ഷൻസ് കോടതി പരിഗണിക്കും. കേസില്‍ രണ്ടാം പ്രതിയാണ് ജോബി ജോസഫ്.