video
play-sharp-fill

കേരളത്തിലെ ലഹരി ഉപയോഗം വർദ്ധിക്കുന്നതിന് കാരണം തൊഴിലില്ലായ്മയും ഭാവിയെ കുറിച്ചുള്ള ആശങ്കയും; യുവാക്കൾക്ക് പ്രതീക്ഷയും പിന്തുണയും ലക്ഷ്യബോധവും നൽകി അവർക്കൊപ്പം നിൽക്കേണ്ടത് അനിവാര്യമാണ്; രാഹുൽ ഗാന്ധി

കേരളത്തിലെ ലഹരി ഉപയോഗം വർദ്ധിക്കുന്നതിന് കാരണം തൊഴിലില്ലായ്മയും ഭാവിയെ കുറിച്ചുള്ള ആശങ്കയും; യുവാക്കൾക്ക് പ്രതീക്ഷയും പിന്തുണയും ലക്ഷ്യബോധവും നൽകി അവർക്കൊപ്പം നിൽക്കേണ്ടത് അനിവാര്യമാണ്; രാഹുൽ ഗാന്ധി

Spread the love

തിരുവനന്തപുരം: തൊഴിലില്ലായ്മയിലുള്ള നിരാശയിലും, ഭാവിയെക്കുറിച്ചുള്ള ആശങ്കയും മൂലമാണ് കേരളത്തിലെ യുവാക്കൾക്കിടയില്‍ ലഹരി ഉപയോഗം കൂടുന്നതെന്ന് രാഹുൽ ഗാന്ധി.

സമൂഹത്തിൽ അക്രമ സംഭവങ്ങൾ കൂടുകയാണെന്നും, യുവാക്കൾക്ക് പ്രതീക്ഷയും പിന്തുണയും ലക്ഷ്യബോധവും നൽകി അവർക്കൊപ്പം നിൽക്കേണ്ടത് അനിവാര്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

രാഹുൽ ഗാന്ധി എക്സിൽ പങ്കുവച്ച പോസ്റ്റ്: 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഴുത്തുകാരനും ഇൻഫ്ലുവൻസറുമായ ജോസഫ് അന്നം കുട്ടി ജോസ്, ക്ലിനിക്കിൽ സൈക്കോളജിസ്റ്റായ ഡോക്ടർ ആദിത്യ രവീന്ദ്രൻ ഹോമിയോപ്പതിക് ഫിസിഷ്യനായ ഡോക്ടർ ഫാത്തിമ അസ്ല എന്നിവരുമായുള്ള സംവാദത്തിലാണ് കേരളത്തിലെ ലഹരി ഉപയോഗം ചര്‍ച്ചയായത്.

ചർച്ചയുടെ വീഡിയോ രാഹുൽ ഗാന്ധിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലടക്കം പോസ്റ്റ് ചെയ്തിട്ടുണ്ട്.