
ലക്നൗ: രാഹുൽ ഗാന്ധിയെ ശ്രീരാമനായി ചിത്രീകരിച്ച് ലക്നൗവിലെ കോൺഗ്രസ് ആസ്ഥാനത്ത് ഫ്ലക്സ് ബോർഡ് സ്ഥാപിച്ച സംഭവത്തില്‍ പരിഹാസവുമായി ബിജെപി രംഗത്ത്.വിവരമില്ലാത്തവരാണ് ഇരുവരെയും താരതമ്യം ചെയ്യുന്നതെന്ന് ഉപമുഖ്യമന്ത്രി ബ്രിജേഷ് പതക്ക് പറഞ്ഞു.
ശ്രീരാമന്റെ അസ്തിത്വം അംഗീകരിക്കില്ലെന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചവരാണ് കോൺഗ്രസുകാരെന്നും , രാജ്യത്തോട് മാപ്പ് പറയണമെന്നും പതക്ക് ആവശ്യപ്പെട്ടു