
മഞ്ഞ് പുതച്ച് കിടക്കുന്ന കശ്മീരിലെ ഗുൽമാർഗിൽ സ്കീയിങ് ; രണ്ടുദിവസത്തെ അവധി ആഘോഷിച്ച് രാഹുൽ ഗാന്ധി; വീഡിയോ കാണാം
സ്വന്തം ലേഖകൻ
ഡൽഹി : പിന്നിട്ട ഭാരത് ജോഡോ യാത്ര വിജയകരമായി അവസാനിച്ചതിന് പിന്നാലെ അവധി ആഘോഷിച്ച് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. ജമ്മു കശ്മീരിലെ ഗുൽമാർഗിലെത്തിയാണ് രാഹുൽ ഗാന്ധി രണ്ടുദിവസത്തെ അവധി ആഘോഷിക്കുന്നത്.
മഞ്ഞു മലകൾക്കിടയിലൂടെ രാഹുൽ സ്കീയിംഗ് നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയത്തിൽ നിന്ന് സ്കീയിംഗ് നടത്തുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

As a reward, Rahul Ji treating himself to a perfect vacation in Gulmarg after successful #BharatJodoYatra.#RahulGandhi@RahulGandhi pic.twitter.com/DDHCDluwCC
— Farhat Naik (@Farhat_naik_) February 15, 2023
ഗുൽമാർഗ് സ്കീയിങ് റിസോർട്ടിലേക്കുള്ള യാത്രക്കിടയിൽ ടാങ്മാർഗ് നഗരത്തിൽ ഇറങ്ങി രാഹുൽ സമയം ചിലവിടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
വിനോദ സഞ്ചാരികൾക്കൊപ്പം സെൽഫിയെടുക്കാൻ കൂടിയ രാഹുൽ പക്ഷേ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. കശ്മീരിൽ ഒരു സ്വകാര്യ ചടങ്ങിലും രാഹുൽ പങ്കെടുക്കും.