play-sharp-fill
എന്നെയും കുടുംബത്തേയും കാത്തതിന് എല്ലാ സഹോദരന്മാർക്കും സഹോദരിമാർക്കും ഒരു വലിയ നന്ദി ; എസ്പിജിയ്ക്ക് ആശംസകൾ നൽകി രാഹുൽ ഗാന്ധി

എന്നെയും കുടുംബത്തേയും കാത്തതിന് എല്ലാ സഹോദരന്മാർക്കും സഹോദരിമാർക്കും ഒരു വലിയ നന്ദി ; എസ്പിജിയ്ക്ക് ആശംസകൾ നൽകി രാഹുൽ ഗാന്ധി

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: എസ്പിജിയ്ക്ക് ആശംസ നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

തന്നെയും കുടുംബത്തെയും വർഷങ്ങളായി സംരക്ഷിച്ച എസ്പിജിയിലെ എൻറെ എല്ലാ സഹോദരന്മാർക്കും സഹോദരിമാർക്കും ഒരു വലിയ നന്ദി. നിങ്ങളുടെ സമർപ്പണത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നു. എസ്പിജി അംഗങ്ങൾക്ക് നല്ല ഭാവി നേരുന്നു, രാഹുൽ ട്വീറ്ററിൽ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ കേന്ദ്രസർക്കാർ എടുത്തുകളഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിൻറെ പ്രതികരണം. കേന്ദ്ര സർക്കാർ തീരുമാനമനുസരിച്ച് ഇവർക്ക് ഇനി ലഭിക്കുക Z+ സുരക്ഷയാണ്. അതായത് പരിശീലനം ലഭിച്ച സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ സുരക്ഷ.

നെഹ്റു കുടുംബത്തിൻറെ എസ്.പി.ജി (സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) സുരക്ഷ നീക്കിയത് വിവാദത്തിന് വഴി തെളിച്ചിരുന്നു. രാജ്യത്ത് വി.വി.ഐ.പികൾക്ക് നൽകുന്ന ഏറ്റവും വലിയ സുരക്ഷയാണ് എസ്.പി.ജി സുരക്ഷ.

നിലവിൽ മൂവരുടേയും ജീവന് നേരിട്ട് ഭീഷണിയില്ലെന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്.

മുൻപ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻറെ സുരക്ഷയും കേന്ദ്ര സർക്കാർ വെട്ടിച്ചുരുക്കിയിരുന്നു. എസ്.പി.ജി സുരക്ഷയിൽ നിന്നും Z+ കാറ്റഗറി സുരക്ഷയാണ് ഇപ്പോൾ നൽകുന്നത്.

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിന് ശേഷം 1985ലാണ് എസ്.പി.ജി രൂപീകരിക്കുന്നത്.

3000 പേരടങ്ങുന്ന എസ്.പി.ജി സംഘം പ്രധാനമന്ത്രിക്കും മുൻ പ്രധാനമന്ത്രിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് സുരക്ഷ ഒരുക്കുന്നത്. എത്രത്തോളം ഭീഷണി നേരിടുന്നു എന്നതിൻറെ അടിസ്ഥാനത്തിലാണ് എസ്.പി.ജി സുരക്ഷ ഒരുക്കുന്നത്.

രാജീവ്ഗാന്ധിയുടെ വധത്തിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സുരക്ഷ ഏർപ്പെടുത്തിയത്.