രാഹുലിന് ഇന്ന് നിര്‍ണായക ദിനം; വയനാട്ടില്‍ കീഴടങ്ങാൻ സാധ്യത; പരിശോധന ശക്തമാക്കി പൊലീസ്

Spread the love

വയനാട്: ലൈംഗിക പീഡനക്കേസില്‍ കുരുക്ക് മുറുകിയതോടെ ഒളിവില്‍പ്പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് വയനാട്ടിലെ കോടതികളില്‍ ഏതെങ്കിലും ഒരിടത്ത് കീഴടങ്ങുമെന്ന് സൂചന.

video
play-sharp-fill

ഇതോടെ പൊലീസ് വാഹനപരിശോധന ഊ‌ർജിതമാക്കിയിരിക്കുകയാണ്. രാഹുല്‍ കർണാടകയില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് നേരത്തെ പൊലീസിന് ലഭിച്ച വിവരം. കല്‍പ്പറ്റ കോടതിയില്‍ കീഴടങ്ങാനാണ് കൂടുതല്‍ സാദ്ധ്യത.

എന്നാല്‍ ഇത് പൊലീസിന്റെയും മാദ്ധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കാനാണെന്നും മാനന്തവാടി കോടതിയിലോ ബത്തേരി കോടതിയിലോ ആയിരിക്കും രാഹുല്‍ കീഴടങ്ങുകയെന്നും അഭ്യൂഹങ്ങള്‍ പടരുകയാണ്. രാഹുല്‍ വയനാട്ടില്‍ത്തന്നെയാണ് ഒളിവില്‍ കഴിയുന്നതെന്നും കേരള-കര്‍ണാടക അതിര്‍ത്തിയിലാണെന്നുമെല്ലാമുള്ള അഭ്യൂഹങ്ങളും ഇതിനിടയില്‍ പരന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനാല്‍ ഇന്നലെ വൈകിട്ട് മുതല്‍ മുത്തങ്ങ ഉള്‍പ്പെടെയുള്ള വയനാട് – കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലും ബത്തേരിയിലും പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു.