ബാല്യകാലത്ത് ലൈംഗീകമായി ഞാൻ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് : വെളിപ്പെടുത്തലുമായി തെലുങ്ക് യുവനടൻ രാഹുൽ രാമകൃഷ്ണ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി : ബാല്യകാലത്ത് ലൈംഗികമായി താൻ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. വെളിപ്പെടുത്തലുമായി തെലുങ്ക് യുവനടൻ. വിജയ് ദേവരകൊണ്ടയുടെ സൂപ്പർഹിറ്റ് ചിത്രം അർജുൻ റെഡ്ഡിയിലൂടെ ശ്രദ്ധേയനായ രാഹുൽ രാമകൃഷ്ണയാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്.

‘കുട്ടിക്കാലത്ത് ഞാൻ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്. എന്റെ സങ്കടത്തെക്കുറിച്ച് മറ്റെന്തു പറയണമെന്ന് എനിക്കറിയില്ല. വളരെയധികം വേദനാജനകമായ ഒരു അനുഭവമാണെന്ന് രാഹുൽ രാമകൃഷ്ണ ട്വിറ്ററിൽ കുറിച്ചു.
”ആ അതിക്രമത്തോടൊപ്പമാണ് ഞാൻ ജീവിക്കുന്നത്. നൈമിഷികമായ ആശ്വാസമേ ഉള്ളൂ. നിങ്ങളുടെ ആൺമക്കളെ നന്മയോടെ വളർത്തൂ. ധൈര്യമായിരിക്കൂ. സാമൂഹിക ഉപാധികളെ എറിഞ്ഞുടയ്ക്കൂ. നല്ല മനസോടെ ജീവിക്കൂ.’ നടൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമാതാരങ്ങളും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് നടന് ആശ്വസവാക്കുകളുമായി രംഗത്തു വരുന്നുണ്ട്.

‘പിന്തുണയ്ക്കും പ്രാർഥനകൾക്കും നന്ദി. ഒരുകാര്യം, നിങ്ങളുടെ കുട്ടികളെ നന്നായി നോക്കണം, സംരക്ഷിക്കണം. അവരുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും കരുതലോടെ ചോദിച്ച് അറിയണം. ഇത്തരം ഭീകരാനുഭവങ്ങൾ പുറത്തുപറയാനുള്ള ധൈര്യം അവർക്ക് അപ്പോൾ ഉണ്ടായെന്ന് വരില്ല.’രാഹുൽ പറഞ്ഞു.