വിവാദങ്ങൾക്ക് വിട; വീണ്ടും മണ്ഡലത്തിലെ പൊതുപരിപാടിയിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ; ബാലസദസ്സും കുടുംബശ്രീ വാർഷികവും ഉദ്ഘാടനം ചെയ്‌തു

Spread the love

പാലക്കാട്: ജില്ലയിൽ വീണ്ടും പൊതുപരിപാടിയിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. വെണ്ണക്കര ഗവ. യുപി സ്‌കൂളിൽ നടന്ന സിഡിഎസിന്റെ ബാലസദസ്സും 36-ാം വാർഡ്‌ കുടുംബശ്രീ യൂണിറ്റിന്റെ വാർഷികവും ഉദ്ഘാടനംചെയ്യാനാണ് എംഎൽഎ എത്തിയത്.

video
play-sharp-fill

ഇന്നലെ വൈകീട്ട് അഞ്ചുമുതൽ 10 വരെയായിരുന്നു ബാലസദസ്സ് നടന്നത്.
ഇതിനോടനുബന്ധിച്ചായിരുന്നു കുടുംബശ്രീ വാർഷികാഘോഷവും. ബാലസദസ്സിന്റെ ഉദ്ഘാടനം കൗൺസിലറെക്കൊണ്ട് ചെയ്യിപ്പിക്കാനായിരുന്നു സംഘാടകസമിതിയുടെ തീരുമാനം.

പരിപാടി തുടങ്ങി സ്വാഗതംപറയുന്നതിനിടെയാണ് അപ്രതീക്ഷിതമായി എംഎൽഎ വേദിയിലേക്ക് നടന്നുവന്നത്. ഇതിനിടെ സ്വാഗതം പറഞ്ഞുകൊണ്ടിരുന്നയാൾ എംഎൽഎ മുഖ്യാതിഥിയായിരിക്കുമെന്ന് കരുതിയാണ് വേദിയിലേക്ക് ക്ഷണിച്ചത്. പിന്നീട് തിരുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാലസഭ ജില്ലാ ആർപി യുഹാനബേബി, അധ്യക്ഷൻ കൗൺസിലർ മൻസൂർ മണലാഞ്ചേരി, കൗൺസിലർമാരായ സുജാത, പി.കെ. ഹസ്സനുപ്പ, സജിത്ത്, സൗത്ത് മണ്ഡലം പ്രസിഡന്റ് താഹ,തൊഴിലുറപ്പ് സെക്ഷൻ എൻജിനിയർ വിഷ്ണുരാജ്, തുടങ്ങിയവർ സംസാരിച്ചു.