play-sharp-fill
അമേഠിയ്ക്ക് പിന്നാലെ വയനാട്ടിലും രാഹുലിന്റെ പൗരത്വം വിവാദമാകുന്നു: നാമനിർദേശ പത്രികയിലെ വിവരത്തിനെതിരെ തുഷാറും വയനാട്ടിൽ പരാതി നൽകി: അമേഠിയിൽ ഇന്ന് സൂക്ഷ്മ പരിശോധന; രാഹുലിന്റെ പത്രിക സ്വീകരിക്കുനനതിനെച്ചൊല്ലി ആശങ്ക

അമേഠിയ്ക്ക് പിന്നാലെ വയനാട്ടിലും രാഹുലിന്റെ പൗരത്വം വിവാദമാകുന്നു: നാമനിർദേശ പത്രികയിലെ വിവരത്തിനെതിരെ തുഷാറും വയനാട്ടിൽ പരാതി നൽകി: അമേഠിയിൽ ഇന്ന് സൂക്ഷ്മ പരിശോധന; രാഹുലിന്റെ പത്രിക സ്വീകരിക്കുനനതിനെച്ചൊല്ലി ആശങ്ക

സ്വന്തം ലേഖകൻ

കൽപ്പറ്റ: അമേഠിയിൽ രാഹുലിന്റെ പത്രിക സ്വീകരിക്കുന്നതിനെച്ചൊല്ലിയുണ്ടായ ആശങ്കയുടെ കാറ്റ് വയനാട്ടിലേയ്ക്കും ആഞ്ഞടിക്കുന്നു. രാഹുൽ ഗാന്ധിയുടെ പത്രികയ്‌ക്കെതിരെ, ഇരട്ടപൗരത്വം ആരോപണം ഉന്നയിച്ച് സ്വതന്ത്ര സ്ഥാനാർത്ഥി വയനാട്ടിൽ പരാതി നൽകിയിരുന്നു. ഈ പരാതി ഉയർത്തിയാണ് ഇപ്പോൾ തുഷാർ വെള്ളാപ്പള്ളിയും സംഘവും രംഗത്ത് എത്തിയിരിക്കുന്നത്. രാഹുലിന്റെ ഇരട്ടപൗരത്വ വിഷയത്തിൽ വിവാദമുയർത്തിയതോടെ വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം തന്നെ വീണ്ടും വിവാദത്തിൽ മുങ്ങിയിരിക്കുകയാണ്.
രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്നതും, ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത സമർപ്പിച്ചിരിക്കുന്നതിൽ പ്രശ്‌നങ്ങളുണ്ടെന്നും, സ്വത്ത് വിവരത്തിൽ ക്രമക്കേടുണ്ടെന്നും ആരോപിച്ചാണ് അമേഠിയിലെ സ്വതന്ത്ര സ്ഥാനാർത്ഥി പരാതി നൽകിയിരിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ അമേഠിയിൽ രാഹുലിന്റെ പത്രിക തള്ളിയാൽ ഇത് വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തെയും സാരമായി ബാധിക്കുമെന്നാണ് സൂചന. അമേഠിയിൽ പത്രിക തള്ളിയാൽ സ്വാഭാവികമായും, വയനാട്ടിലും പത്രിക തള്ളപ്പെടുന്ന സാഹചര്യമുണ്ടാകും. രണ്ടിടത്തും ഒരേ വിവരങ്ങൾ തന്നെയാണ് നാമനിർദേശ പത്രികയുടെ ഭാഗമായി സമർപ്പിച്ചിരിക്കുന്നത്. ഇത് ഗുരുതരമായ പ്രത്യാഘാതമാവും ഇന്ത്യൻ രാഷ്ട്രീയത്തിൽ സൃഷ്ടിക്കുകയാണ് സൂചന.
ഇതേ തുടർന്നാണ് കോൺഗ്രസ് അദ്ധ്യക്ഷനും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത് . രാഹുൽ നാമനിർദേശ പത്രികയ്ക്ക് ഒപ്പം സമർപ്പിച്ച രേഖകളുടെ ആധികാരികതയെ ചൊല്ലിയാണ് പരാതി . രാഹുലിന്റെ നാമനിർദ്ദേശ പത്രികയിൽ ഇരട്ട പൗരത്വമുള്ള കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നും, മാത്രമല്ല വിദ്യാഭ്യാസ സർട്ടിഫിക്കറ്റിലെ പേരിനു പോലും മാറ്റമുണ്ടെന്നും വയനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു . രാഹുലിനു ഇരട്ട പൗരത്വം ഉണ്ടെന്നും മറ്റൊരു വിദേശരാജ്യത്തിൻറെ പാസ്‌പോർട്ട് ഉണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു . എന്നാൽ , നാമനിർദ്ദേശ പത്രികയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്നും തുഷാർ ചൂണ്ടിക്കാട്ടുന്നു . രാഹുൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യനല്ലെന്നും നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമല്ലാത്തതിനാൽ രാഹുലിന്റെ നാമനിർദ്ദേശ പത്രിക തള്ളണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു . സ്വകാര്യ ബ്രിട്ടീഷ് കമ്പനിയായ ബാക്കോപ്‌സ് ലിമിറ്റഡിൻറെ ഡയറക്ടറും സെക്രട്ടറിയുമാണ് രാഹുലെന്നും പരാതിയിൽ പറയുന്നു. തുഷാർ വെള്ളാപ്പള്ളിയുടെ ചീഫ് ഇലക്ഷൻ ഏജൻറ് സിനിൽ കുമാർ ആണ് ഇക്കാര്യങ്ങൾ ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത് . ഇക്കാര്യങ്ങൾ ഇന്നു മാത്രമാണ് തൻറെ ശ്രദ്ധയിൽപ്പെട്ടതെന്നും അതു കൊണ്ടാണ് അദ്ദേഹത്തിൻറെ സ്ഥാനാർത്ഥിത്വത്തെ ചോദ്യം ചെയ്യുന്നതെന്നും തുഷാർ പരാതിയിൽ വ്യക്തമാക്കുന്നു. യു കെ കമ്പനിയുടെ സമ്പത്തും സ്വത്തു വിവരങ്ങളും സംബന്ധിച്ച കാര്യങ്ങൾ രാഹുൽ നാമനിർദ്ദേശ പത്രികയിൽ വെളിപ്പെടുത്തിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു. അമേഠിയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ഇതേ കാരണത്താൽ പരാതി നൽകിയിരുന്നു . തുടർന്ന് രാഹുലിന്റെ നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന മാറ്റിവച്ചിരിക്കു