
പ്രധാനമന്ത്രിക്ക് എന്തുചെയ്യണമെന്ന് പറഞ്ഞുകൊടുക്കുന്നത് ദൈവമാണ്,മോദിയുടെ പരമാത്മാവ് സഹായിക്കുന്നത് അദാനിയേയും അംബാനിയേയും, ഞാൻ അങ്ങനെയല്ല, സാധാരണ മനുഷ്യനാണ്; മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി
മലപ്പുറം: പരമാത്മാവ് നരേന്ദ്രമോദിയോട് സംസാരിക്കുന്നത് പോലെ തന്നോട് സംസാരിക്കാറില്ലെന്ന് രാഹുൽ ഗാന്ധി. താനൊരു സാധാരണ മനുഷ്യനാണെന്നും ജനങ്ങളാണ് തന്റെ ദൈവമെന്നും രാഹുൽ പറഞ്ഞു.
അധികാരമുണ്ടായാൽ എന്തും നടത്താമെന്ന ധാരണയാണ് മോദിക്കെന്നും ഭരണഘടന കൈയിലേന്തി രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിക്ക് എന്തുചെയ്യണമെന്ന് പറഞ്ഞുകൊടുക്കുന്നത് ദൈവമാണ്.
താൻ ജൈവികമായി ഉണ്ടായ ആളല്ലെന്നാണ് ഒരിക്കൽ പ്രധാനമന്ത്രി പ്രസംഗിച്ചത്. ഒരു തീരുമാനവും താൻ എടുക്കാറില്ലെന്നും തന്നെ ഭൂമിയിലേക്ക് അയച്ച പരമാത്മാവ് തീരുമാനിക്കുമെന്നുമാണ് മോദി പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, അദാനിയുടേയും അംബാനിയുടേയും തീരുമാനങ്ങളാണ് ഈ വിചിത്രമായ പരമാത്മാവ് ഏറ്റെടുത്തിരിക്കുന്നതെന്ന് രാഹുൽ പരിഹസിച്ചുകൊണ്ട് പറഞ്ഞു. പരമാത്മാവ് പറഞ്ഞതനുസരിച്ച് ആദ്യം വിമാനത്താവളങ്ങളും പിന്നീട് വൈദ്യുതി നിലയങ്ങളും അദാനിക്കും അംബാനിക്കും കൊടുത്തെന്നും രാഹുൽ പരിഹസിച്ചു.
എന്നാൽ, എനിക്ക് അങ്ങനെയല്ല. ഞാനൊരു സാധാരണ മനുഷ്യനാണെന്നും രാഹുൽഗാന്ധി പറഞ്ഞു. വയനാട്ടിൽ എത്തി വോട്ടർമാരോടുള്ള നന്ദി പ്രസംഗത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.