
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത് അതീവ ഗൗരവമുള്ള വകുപ്പുകള്‍.
ക്രൂരമായ പീഡനമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയതെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റില്‍ വെച്ച് രണ്ടു തവണ ബലാത്സംഗം ചെയ്തു എന്നാണ് മൊഴിയില്‍ പറയുന്നത്.
ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങള്‍ രാഹുല്‍ ഫോണില്‍ ചിത്രീകരിച്ചു. ഈ ദൃശ്യങ്ങളെ കുറിച്ച് പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അതിനുശേഷം പാലക്കാട്ടെ ഫ്ലാറ്റിലേക്ക് യുവതിയെ വിളിച്ചുവരുത്തി ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും ബലാത്സംഗം ചെയ്തു. പിന്നീടും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഭീഷണി കൂടുതല്‍ രൂക്ഷമാവുകയും രാഹുല്‍ ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഗർഭച്ഛിദ്രത്തിനുള്ള ഗുളിക യുവതിക്ക് എത്തിച്ചു നല്‍കിയത് രാഹുലിന്റെ സുഹൃത്തായ ജോബി ജോസഫ് ആണ്. ഇയാളെയും കേസില്‍ പ്രതിചേർത്തിട്ടുണ്ട്.
2025 മെയ് 30-നാണ് ഈ സംഭവം നടന്നത്. രാഹുലിന്റെ സുഹൃത്ത് ഗുളികയുമായി തിരുവനന്തപുരത്ത് എത്തി. കൈമനത്ത് വെച്ച് ഒരു ചുവന്ന കാറില്‍ കയറ്റി ഗുളിക കഴിപ്പിച്ചു. ഈ സമയത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ വീഡിയോ കോളിലൂടെ ഗുളിക കഴിച്ചു എന്ന് ഉറപ്പുവരുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ എട്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതില്‍ ആറ് വകുപ്പുകളും ജീവപര്യന്തം കഠിനതടവ് വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ്. പ്രധാനമായും ബലാത്സംഗം, നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തല്‍, മർദ്ദനം, വീടുകയറി ആക്രമിക്കല്‍, ഐ.ടി. ആക്‌ട് പ്രകാരമുള്ള കുറ്റങ്ങള്‍, വിശ്വാസവഞ്ചന എന്നിവയാണ് ചുമത്തിയിട്ടുള്ളത്.
തിരുവനന്തപുരം റൂറല്‍ എസ്.പി.യുടെ നേതൃത്വത്തിലാണ് ഏകദേശം അഞ്ചര മണിക്കൂർ എടുത്താണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്. 20 പേജുള്ള ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് വലിയമല പോലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തതെങ്കിലും, കേസ് പിന്നീട് തിരുവനന്തപുരം നേമം പോലീസ് സ്റ്റേഷനിലേക്ക് കൈമാറി.
ഗുരുതര വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് ആരംഭിച്ചിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഇയാളെ കണ്ടെത്താനായി സംസ്ഥാന വ്യാപകമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഏതെങ്കിലും വിമാനത്താവളങ്ങള്‍ വഴി രാജ്യം വിടാൻ ശ്രമിക്കുന്നുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ, ബ്യൂറോ ഓഫ് എമിഗ്രേഷന് കത്തയച്ചുകൊണ്ട് രാജ്യത്തുള്ള എല്ലാ എയർപോർട്ടുകളിലും ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടയില്‍, രാഹുല്‍ കൊച്ചിയില്‍ എത്തിയിട്ടുള്ളതായി വിവരം ലഭിച്ചതിനെ തുടർന്ന് അവിടെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.


