രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളിപ്പറയാറായിട്ടില്ല; ഇപ്പോഴും പല പുകമറകളുണ്ട്; വിഷയം വ്യക്തിപരമാണ് : ജെബി മേത്തർ

Spread the love

രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളിപ്പറയാറായിട്ടില്ലെന്ന് ജെബി മേത്തർ എംപി. ഇപ്പോഴും പല പുകമറകളുണ്ട്.വിഷയം വ്യക്തിപരമാണ്. എല്ലാം പരിശോധിക്കപ്പടണമെന്ന് പറഞ്ഞ ജെബി, കോണ്‍ഗ്രസ് സ്ത്രീപക്ഷത്താണെന്നും കൂട്ടിച്ചേർത്തു.

സാങ്കേതികമായി പരാതിയില്ലാതിരുന്നിട്ടുപോലും ധാർമികതയുടെ പേരിലാണ് 24 മണിക്കൂറിനകം കോണ്‍ഗ്രസും രാഹുലും കൃത്യമായ സമയത്ത് കൃത്യമായ തീരുമാനമെടുത്ത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചത്. ഇതെല്ലാം പരിശോധിക്കപ്പെടേണ്ട വിഷയം ആണെന്നുതന്നെയാണ് മഹിളാ കോണ്‍ഗ്രസിന്റെ നിലപാട്.

പരാതിക്കാർക്കെതിരായ സൈബർ ആക്രമണങ്ങളെ ന്യായീകരിക്കുന്നില്ലെന്നും അവയെ ശക്തമായി എതിർക്കുകയാണെന്നും ജെബി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group