രാഹുല്‍ മാങ്കൂട്ടത്തിലിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയതിന് ശേഷം ജയിലിലേക്ക് മാറ്റി; ജയിലിന് മുന്നില്‍ മുട്ടയെറിഞ്ഞു പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ

Spread the love

പാലക്കാട്: ബലാത്സംഗക്കേസില്‍ അറസ്റ്റിലായിരുന്ന പാലക്കാട്‌ എം എൽ എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ  കസ്റ്റഡി കാലാവധി അവസാനിച്ചു. മജിസ്ട്രേറ്റിന്‍റെ വസതിയില്‍ ഹാജരാക്കിയ ശേഷം മാവേലിക്കര ജയിലിലേക്ക് മാറ്റി. ജയിലിന് മുന്നിൽ യുവമോർച്ച പ്രവത്തകർ പ്രതിഷേധിക്കുകയും മുട്ടയെറിയുകയും ചെയ്തു. പിന്നാലെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

video
play-sharp-fill

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സ്പീക്കർക്ക് പരാതി ലഭിച്ചിരുന്നു. ഡികെ മുരളി എംഎല്‍എയാണ് പരാതി നല്‍കിയത്. നിരന്തരം ക്രിമിനല്‍ കേസില്‍ പ്രതിയായതിനാല്‍ സഭാ ചട്ട പ്രകാരം അയോഗ്യനാക്കണമെന്നാണ് പരാതി. പരിശോധിച്ച ശേഷം പരാതി നിയമസഭാ പ്രിവിലേജ് ആൻറ് എത്തിക്സ് കമ്മിറ്റിക്ക് വിടണോ എന്ന് സ്പീക്കർതീരുമാനിക്കും.

നിയമോപദേശം നോക്കിയാകും തുടർനടപടി. സങ്കീർണ്ണമായ നടപടിക്രമങ്ങളുള്ളതിനാലും 20 ന് തുടങ്ങുന്ന ഈ സർക്കാറിൻറെ അവസാന സമ്മേളനത്തില്‍ അധികം ദിവസങ്ങള്‍ ഇല്ലാത്തതിനാലും അയോഗ്യതയില്‍ തീരുമാനമുണ്ടാകുമോ എന്ന് വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group