
ബലാത്സംഗ കേസിലെ പ്രതിയായ പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ കഴിയുന്നത് ആഡംബര സൗകര്യത്തോടെയെന്ന് റിപ്പോർട്ട്. ബംഗളൂരുവിലെ അത്യാഡംബര വില്ലയിലാണ് രാഹുല്‍ രണ്ട് ദിവസം ഒളിവില്‍ കഴിഞ്ഞതെന്നാണ് പുറത്തു വരുന്ന വിവരം.
രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷകയാണ് ഇതിന് സഹായം ഒരുക്കി നല്‍കിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടേക്ക് ബുധനാഴ്ച വൈകുന്നേരം പോലീസ് എത്തിയെങ്കിലും രണ്ട് മണിക്കൂർ മുമ്ബ് രാഹുല്‍ മുങ്ങിയിരുന്നു. രാഹുലിന് സഹായമൊരുക്കുന്നത് കർണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളാണെന്ന് നേരത്തെ അഭ്യൂഹം പരന്നിരുന്നു. രാഹുലിന് കാർ എത്തിച്ച് നല്‍കുന്നതും യാത്രയ്ക്കുള്ള വഴികള്‍ കണ്ടെത്തുന്നതും ബംഗളൂരുവിലെ റിയല്‍ എസ്റ്റേറ്റ് വ്യവസായികളായ ചിലരാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ആഡംബര റിസോർട്ടിലെ താമസത്തിന് പിന്നിലും ഇവരുണ്ട്. സുരക്ഷ ഒരുക്കിയ പലരെയും പോലീസ് നേരില്‍ കണ്ട് ചോദ്യം ചെയ്തു. ഇനി ഇവരുടെ സഹായം കിട്ടില്ലെന്നാണ് കരുതുന്നത്. പലതവണ മൊബൈലും കാറും മാറി മാറി ഉപയോഗിച്ചാണ് രാഹുല്‍ ഒഴിലി്# കഴിയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


