‘ഞങ്ങൾ കോൺഗ്രസ്‌ പ്രവർത്തകരെ സങ്കടപ്പെടുത്തരുത്’; ഫെയ്സ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

Spread the love

തിരുവനന്തപുരം: കോൺഗ്രസ് ആഭ്യന്തര രാഷ്ട്രീയത്തിൽ ചൂടേറുന്ന സാഹചര്യത്തിൽ കെ. സുധാകരനെ പിന്തുണച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രംഗത്ത്. പാർട്ടിക്കുള്ളിലെ സ്ഥാനാർഥിത്വ ചർച്ചകളും നിലപാടുകളും വിവാദമാകുന്നതിനിടെ, സുധാകരനെ കുറിച്ച്‌ വികാരഭരിതമായ ഫേസ്ബുക്ക് കുറിപ്പാണ് രാഹുല്‍ പങ്കുവെച്ചത്.

video
play-sharp-fill

കണ്ണൂരിൽ കോൺഗ്രസ് പ്രസ്ഥാനത്തിനായി ജീവൻ ബലി നൽകിയ ഷുഹൈബ്, സജിത്ത് ലാൽ എന്നിവരടക്കം നിരവധി രക്തസാക്ഷികളുടെ നേതാവാണ് സുധാകരൻ എന്ന് രാഹുല്‍ ഓർമ്മിപ്പിച്ചു. പദവികളിലൂടെ മാത്രം അളക്കാനാകാത്ത വ്യക്തിത്വമാണ് സുധാകരൻ എന്നും പ്രവർത്തകരുടെ ഹൃദയങ്ങളിൽ അദ്ദേഹം വഹിക്കുന്ന സ്ഥാനം അതിലുപരിയാണെന്നും കുറിപ്പിൽ പറയുന്നു. ജീവന് തുല്യം അങ്ങയെ സ്നേഹിക്കുന്ന കോൺഗ്രസ്‌ പ്രവർത്തകരെ സങ്കടപ്പെടുത്തരുതെന്നും അങ്ങേക്കെതിരെ പ്രവർത്തിക്കേണ്ടി വരുന്ന ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകന്റെ മാനസികാവസ്ഥ ആലോചിക്കണമെന്നും അദ്ദേഹം കുറിച്ചു.

കണ്ണൂരിൽ സുധാകരൻ സ്ഥാനാർഥിയായാൽ പ്രവർത്തകർ ആവേശത്തോടെ സ്വീകരിക്കുമെന്ന് പറഞ്ഞ രാഹുല്‍, അത് നടക്കാതിരുന്നാലും സംസ്ഥാനത്തുടനീളം പ്രവർത്തകരെ ഏകോപിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ നേതൃത്വമാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി. നിലവിലെ ഭരണത്തെ ശക്തമായി നേരിടാൻ സുധാകരൻ മുൻനിരയിൽ ഉണ്ടാകണമെന്നും, രക്തസാക്ഷികളുടെ നേതാവെന്ന നിലയിൽ പ്രവർത്തകരുടെ വികാരങ്ങളെ മാനിക്കുന്ന നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group