
തിരുവനന്തപുരം: ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍. കേസ് മാര്‍ച്ച് 10ന് വീണ്ടും പരിഗണിക്കാനാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തീരുമാനിച്ചത്. ഇന്ന് മറുപടി നല്‍കണമെന്ന് കോടതി മുമ്പ് നിര്‍ദേശിച്ചിരുന്നുവെങ്കിലും വീണ്ടും സമയം ആവശ്യപ്പെട്ടതാണ് ശ്രദ്ധേയമാകുന്നത്.
ഇത് രണ്ടാം തവണയാണ് രാഹുല്‍ കോടതിയോട് സമയം ചോദിക്കുന്നത്. ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാം കേസില്‍ രാഹുലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയാണ് ഇന്ന് കോടതി പരിഗണിച്ചത്.
ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് രാഹുല്‍ അതിജീവിതയെ വാട്‌സ്‌ആപ്പ് കോളിലൂടെ ബന്ധപ്പെട്ടെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. സാക്ഷികളെയോ പരാതിക്കാരിയെയോ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്ന കര്‍ശന ഉപാധിയോടെയാണ് മുമ്പ് രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


