
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പത്മജ തന്തക്ക് പിറന്നതല്ലന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുമ്ബോള്‍ അപമാനിച്ചത് കെ കരുണാകരനേയും ഭാര്യ കല്ല്യാണിക്കുട്ടിയമ്മയേയും. മാങ്കൂട്ടത്തിന്റെ മര്യാദകെട്ട ഭാഷക്ക് മറുപടി പറയേണ്ടത് കെ.മുരളീധരനാണന്ന് ബിജെപി വൈസ് പ്രസിഡന്റ് അഡ്വ ബി ഗോപാലകൃഷ്ണന്.
‘പത്മജയുടെ രാഷ്ട്രീയത്തെ വിമര്‍ശിക്കാം പക്ഷെ കെ. കരുണാകരന്റെ മകള്‍ മറ്റാര്‍ക്കൊ പിറന്നതാണെന്ന് പറയുന്നത് എത്ര നീചം. രാഹുല്‍ മാപ്പ് പറയണം ഇത് രാഷ്ട്രീയ മര്യാദയല്ല. അപമാനിക്കലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുല്‍ മാങ്കൂട്ടത്തിന്റെ ഭാഷയില്‍ ഇനി എത്ര പേര് ആ കൂട്ടത്തിലുണ്ടെന്ന് എണ്ണേണ്ടിവരും സമീപ ദിവസങ്ങളില്‍ ബി.ജെ.പിയെ സമീപിച്ച കോണ്‍ഗ്രസ്സ് നേതാക്കളുടെ ലിസ്റ്റ് കേട്ടാല്‍ മാങ്കൂട്ടത്തിന് ബോധം കെടും.
ബി.ജെ.പിയിലെത്തുന്ന പത്മജയെ തടയുമെന്ന് പറഞ്ഞ് സ്വയം പരിഹാസ്യനാകരുത്. മാങ്കൂട്ടത്തിന് കേരളത്തില്‍ ഇറങ്ങി നടക്കണമെന്ന് ആഗ്രഹമില്ലെ. വല്ലാതെ പറഞ്ഞാല്‍ പത്തനംതിട്ടയില്‍ മാങ്കൂട്ടത്തിന്റെ വീട്ടില്‍ കയറണമെങ്കില്‍ ബി.ജെ.പിക്കാരുടെ അനുമതി വേണ്ടി വരും. ആര്‍ക്കോ വേണ്ടി വല്ലാതെതിളക്കുന്ന സാമ്ബാറുപോലെ മാങ്കുട്ടം സംസാരിക്കുന്നത്. ചെറുപ്പ്മാണ് ഭാവി കളയരുത്. ഇത് ഉപദേശമല്ല മുന്നറിയിപ്പാണ്’ ഗോപാലകൃഷ്ണന് പറഞ്ഞു



