
കൊച്ചി : രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരി.
കേസിൽ കക്ഷി ചേരാൻ അതിജീവിത ഹൈക്കോടതിയിൽ അപേക്ഷ നൽകി.
മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കാൻ ഇരിക്കെയാണ് കക്ഷി ചേരാനുള്ള അപേക്ഷ നൽകിയിരിക്കുന്നത്.
മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിനു മുൻപ് തന്നെ കേൾക്കണമെന്നാണ് പരാതിക്കാരി മുന്നോട്ട് വെച്ചിരിക്കുന്നത്. രാഹുലിനെതിരായ ആദ്യകേസിലാണ് കീഴ്ക്‌കോടതി ജാമ്യം നിഷേധിക്കുകയും പിന്നീട് മുൻകൂർ ജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തത്. രണ്ടാം കേസിൽ മാത്രമാണ് നിലവിൽ രാഹുലിന് ജാമ്യം ലഭിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യ കേസിൽ പരാതിക്കാരിയുടെ എല്ലാ വാദങ്ങളും പരിഗണിച്ചു കൊണ്ടാണ് കീഴ്കോടതി ജാമ്യഹർജി തള്ളിയത്. പിന്നീട് മുൻകൂർജാമ്യ ഹർജിയുമായി ഹൈക്കോടതിയിൽ വന്നപ്പോൾ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞിരുന്നു. ജാമ്യഹർജിയിൽ തീരുമാനുമുണ്ടാകുന്നത് വരെ അറസ്റ്റ് തടഞ്ഞുകൊണ്ടുളള ഉത്തരവ് നീട്ടുകയും ചെയ്തു.
ഈ കേസുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ അറിയിക്കാനുണ്ടെന്നാണ് അതിജീവിത കോടതിയെ അറിയിച്ചിരിക്കുന്നത്. പരാതി കൊടുത്തതിന്റെ പേരിൽ പല തരത്തിലുള്ള സൈബർ ആക്രമണമാണ് നേരിടേണ്ടി വരുന്നത്. ചില കാര്യങ്ങൾ കോടതിയെ നേരിട്ട് ബോധ്യപ്പെടുത്താനുണ്ട്. അതുകൊണ്ട് തന്നെ ഈ കേസിൽ കക്ഷി ചേർക്കണം. 11 തൻ്റെ ഭാഗം കൂടി കേട്ടതിന് ശേഷം മാത്രമേ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യഹർജിയിൽ കോടതി തീരുമാനമെടുക്കാവൂ എന്ന അപേക്ഷയാണ് കോടതിക്ക് മുന്നിലെത്തിയിരിക്കുന്നത്.



