
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വിക്കിപീഡിയ പേജ് അജ്ഞാതർ എഡിറ്റ് ചെയ്‌തു.
മോശം പദപ്രയോഗങ്ങള്‍ പേജില്‍ കൂട്ടിച്ചേർത്തിരിക്കുകയാണ്. അടുത്തിടെ നടന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വിക്കിപ്പീഡിയ പേജില്‍ കൂട്ടിച്ചേർത്തിരിക്കുന്നത്. ഓരോ പേജിന്റെയും വശത്തുള്ള ‘വ്യൂ ഹിസ്റ്ററി’ നോക്കിയാല്‍ ആരൊക്കെ എന്തൊക്കെ മാറ്റം വരുത്തിയിട്ടുണ്ടെന്ന് അറിയാം.
വിക്കിപീഡിയ സ്വതന്ത്ര വിജ്ഞാനകോശമായതുകൊണ്ട് ആർക്കും എപ്പോള്‍ വേണമെങ്കിലും എഡിറ്റ് ചെയ്യാനാകും. അതിനാല്‍ത്തന്നെ ഇത് പൂർണമായും ശരിയല്ല. ഓരോ ഭാഷയിലെയും എഡിറ്റർമാരാണ് ഇത് സംബന്ധിച്ച നിയമങ്ങള്‍ തീരുമാനിക്കാറുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചില ഭാഷകളില്‍ ലോഗിൻ ചെയ്‌താല്‍ മാത്രമേ എഡിറ്റ് ചെയ്യാനാകൂ. ഇംഗ്ലിഷ് വിക്കിപീഡിയയില്‍ പുതിയ ലേഖനമുണ്ടാക്കണമെങ്കില്‍ ലോഗിൻ ചെയ്യണം. ചില ലേഖനങ്ങളില്‍ കൂടുതലായി മോശം തിരുത്തലുകള്‍ കാണുമ്പോള്‍ അവയെ ലോഗിൻ ചെയ്തവർക്കു മാത്രം തിരുത്താവുന്ന രീതിയില്‍ വയ്ക്കാറുണ്ട്.
എഡിറ്റർമാർ നിശ്ചയിക്കുന്ന അഡ്മിനിസ്ട്രേറ്റർ പദവിയുള്ളവരാണ് ഇത്തരം നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്. തുടർച്ചയായ തിരുത്തലുകളും സംവാദങ്ങളുമാണ് വിക്കിപീഡിയയെ കുറ്റമറ്റതാക്കുന്നത്.