
പാലക്കാട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ പരാതികള്‍.
ഇപ്പോള്‍ ട്രാൻസ് വുമണ്‍ അവന്തികയും രാഹുലിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. ബലാത്സംഗം ചെയ്യുന്നത് പോലെ തന്നെ അനുഭവിക്കണമെന്ന് രാഹുല്‍ പറഞ്ഞതായി അവന്തിക ആരോപിച്ചു.
മൂന്നാൽ മാസത്തിന് മുൻപാണ് സംഭവമുണ്ടായതെന്ന് അവന്തിക പറഞ്ഞു. ആദ്യമൊക്കെ തുടർച്ചയായി ഉണ്ടായിരുന്നു. പിന്നീട് ഇയാള്‍ക്കെതിരെ ആരോപണമുണ്ടാവുന്ന സമയത്ത് കോണ്ടാക്‌ട് കുറച്ചു. ഇന്ന് രാവിലെ വിളിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. അയാള്‍ ഭയക്കുന്നു എന്നാണ് തോന്നുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അയാള്‍ക്ക് പലതരം വൈകൃതങ്ങളാണ്. ഡിസപ്പിയറിങ് മെസേജാണ്. അത് സ്ക്രീൻഷോട്ട് എടുക്കാൻ പോലും കഴിയില്ല എന്ന് അവന്തിക പറഞ്ഞു.
നിന്നെ എനിക്ക് റേപ്പ് ചെയ്യണം എന്നാണ് പറഞ്ഞത്. കേരളത്തിന് പുറത്ത് ബാംഗ്ലൂരോ ഹൈദരാബാദോ ഉള്ള ഹോട്ടലില്‍ മുറിയെടുക്കാം. ഇവിടെ ആളുകള്‍ അറിയും എന്നൊക്കെ പറഞ്ഞു.
മറുപടിയൊന്നും പറഞ്ഞില്ല. ഇയാളോട് ഏത് രീതിയില്‍ പ്രതികരിക്കണമെന്നറിയില്ലായിരുന്നു. കൊല്ലുമോ എന്ന ഭയം കാരണമാണ് പുറത്തുപറയാതിരുന്നത്. പാലക്കാട് ജില്ലാ അധ്യക്ഷന് എല്ലാ കാര്യങ്ങളും അറിയാം. അദ്ദേഹത്തോട് കാര്യങ്ങള്‍ പറഞ്ഞിരുന്നു എന്നും അവന്തിക കൂട്ടിച്ചേർത്തു.