നോട്ടീസും പോസ്റ്ററുംവരെ ഇറക്കി; കെപിഎംഎസിന്റെ അയ്യങ്കാളി ജയന്തി ആഘോഷത്തില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി

Spread the love

പന്തളം: കെപിഎംഎസിന്റെ അയ്യങ്കാളി ജയന്തി ആഘോഷത്തില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി.

കെപിഎംഎസ് കുളനട യൂണിയൻ സെപ്റ്റംബർ ആറിന് നിശ്ചയിച്ച പരിപാടിയില്‍നിന്നാണ് രാഹുലിനെ ഒഴിവാക്കിയത്.
ആഘോഷ പരിപാടിയിലെ ഉദ്ഘാടകനായാണ് രാഹുലിനെ നിശ്ചയിച്ചിരുന്നത്.

രാഹുലിന്റെ പേരുവെച്ച്‌ നോട്ടീസും പോസ്റ്ററും ഇറക്കിയിരുന്നു. പിന്നീട് രാഹുല്‍ മാങ്കുട്ടത്തിലിനെ മാറ്റി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെ ഉദ്ഘാടകനായി നിശ്ചയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുലിനെ കെപിഎംഎസ് പരിപാടിയില്‍നിന്ന് ഒഴിവാക്കിയതെന്ന് യൂണിയൻ പ്രസിഡന്റ് കുളനട ഗോപാലകൃഷ്ണൻ പറഞ്ഞു.