
പാലക്കാട്: ജില്ലാ റവന്യൂ അസംബ്ലിയില്‍ പാലക്കാട് നിയോജകമണ്ഡലത്തിലെ അടിയന്തരപ്രാധാന്യമുള്ള ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി റവന്യൂ മന്ത്രിക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കത്തു നല്‍കി.
പാലക്കാട് നഗരസഭയിലെ സുന്ദരം കോളനിയില്‍ കൈവശരേഖയുള്ള 86 കുടുംബങ്ങള്‍ക്ക് അടിയന്തരമായി പട്ടയം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
വിഭജനത്തില്‍ 23-ാം വാർഡായ പിരായിരി പഞ്ചായത്തില്‍ ഏക വില്ലേജ് ഓഫീസാണുള്ളത്. ഈ ഓഫീസില്‍ അധികതസ്തികകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമാകാത്തതും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലക്കാട് നഗരത്തിലെ പാലക്കാട്-3 (കൊപ്പം) വില്ലേജ് ഓഫീസിലെ സ്ഥലപരിമിതിക്ക് പരിഹാരമായി സർക്കാരിന്റെ സ്മാർട്ട് വില്ലേജ് പദ്ധതിയില്‍ പാലക്കാട്-3, യാക്കര വില്ലേജ് ഓഫീസുകളെ കൂടി പരിഗണിക്കുക, വീട് നിർമാണത്തിനായി ഭൂമി തരംമാറ്റാൻ നല്‍കിയാല്‍ വർഷങ്ങളോളം കാത്തിരിക്കുന്ന അവസ്ഥയ്ക്ക് പരിഹാരം കാണുക, പാലക്കാട് നഗരത്തില്‍ റവന്യൂ ടവർ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.