
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിനെതിരെ മറ്റൊരു യുവതിയും ലൈംഗിക പീഡന പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെ രൂക്ഷ വിമർശനവുമായി കെ കെ രമ എംഎല്‍എ.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം ഉടൻ രാജിവെച്ച് ഒഴിയണമെന്ന് കെ കെ രമ ആവശ്യപ്പെട്ടു. സ്വയം രാജിവെച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് പാർട്ടി അദ്ദേഹത്തെ പുറത്താക്കണമെന്നും അവർ വ്യക്തമാക്കി.
എംഎല്‍എ സ്ഥാനത്ത് തുടരാനുള്ള യോഗ്യത രാഹുല്‍ മാങ്കൂട്ടത്തിന് നഷ്ടപ്പെട്ടു. ഇത്രയും ഗുരുതര ആരോപണം ഉണ്ടായിട്ടും എന്തുകൊണ്ടാണ് കേരള പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാത്തതെന്നും കെ കെ രമ ചോദിച്ചു.
അറസ്റ്റ് വൈകുന്നത് പോലീസിന്റെ അനാസ്ഥയാണെന്നും രമ കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


