രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി; യുവതിയുടെ മൊഴിയെടുക്കുന്നു; അന്വേഷണ ചുമതല റൂറല്‍ എസ് പിക്ക്

Spread the love

തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടെ മൊഴിയെടുക്കുന്നു.

video
play-sharp-fill

തിരുവനന്തപുരം റൂറല്‍ എസ് പിയാണ് യുവതിയുടെ മൊഴിയെടുക്കുന്നത്. റൂറല്‍ എസ് പിക്കാണ് പരാതിയിലെ അന്വേഷണ ചുമതല. പ്രത്യേക കേസായി അന്വേഷിക്കാനാണ് നിലവില്‍ തീരുമാനം.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തെളിവുകള്‍ സഹിതമാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. വാട്ട്‌സ്‌ആപ്പ് ചാറ്റുകളും ഓഡിയോ സംഭാഷണങ്ങളും ഉള്‍പ്പെടെയുള്ള തെളിവുകളാണ് യുവതി കൈമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരിട്ട് നല്‍കിയ പരാതി തുടർ നടപടിക്കായി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷമാണ് പരാതി ലഭിച്ചത്.

പിന്നാലെ മുഖ്യമന്ത്രി ക്രൈംബ്രാഞ്ച് മേധാവി എച്ച്‌. വെങ്കിടേഷിനെ വിളിപ്പിക്കുകയും പരാതിയില്‍ കേസെടുക്കുന്നത് ചർച്ച ചെയ്യുകയും ചെയ്തു. നേരത്തെ സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോലീസ് സ്വമേധയാ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു.

യുവതിയുടെ പരാതി പ്രത്യേക കേസായി അന്വേഷിക്കാനാണ് നിലവില്‍ തീരുമാനം. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന്റെ വേഗത വർദ്ധിപ്പിക്കാനാണ് നീക്കം.