
തിരുവനന്തപുരം: പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസിന്റെ മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളില്‍ ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങള്‍ ലഭിച്ചെന്ന് റിപ്പോർട്ട്.
രണ്ട് യുവതികള്‍ ഗർഭഛിദ്രത്തിന് വിധേയരായ വിവരം ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചുവെന്നാണ് റിപ്പോർട്ട്. അദ്യം ഗർഭഛിദ്രത്തിന് വിധേയരായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ സഹായിച്ചെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ബംഗളൂരുവിലെ ആശുപത്രിയിലാണ് ഗർഭഛിദ്രം നടന്നതെന്ന വിവരവും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാൻ ആശുപത്രി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുസംബന്ധിച്ച് ആരും പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ കേസെടുക്കാനും അന്വേഷണ സംഘത്തിന് കഴിയില്ല. ഗർഭഛിദ്രത്തിന് വിധേയായ യുവതികളെ കണ്ടെത്തി അവർക്ക് ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദമുണ്ടായോ എന്ന് അന്വേഷിക്കുകയും അവരില്‍ നിന്ന് പരാതി എഴുതിവാങ്ങി അന്വേഷണവുമായി മുന്നോട്ടുപോകാനും ക്രൈബ്രാഞ്ച് സംഘം ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുണ്ട്.