ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധമെന്ന വാദം പ്രതിരോധമാക്കി തലയൂരാൻ ശ്രമം? വിവാഹിതയായ യുവതിക്ക് എങ്ങനെ വിവാഹ വാഗ്ദാനം നല്‍കുമെന്ന ചോദ്യം ഉയര്‍ത്തിയും പ്രതിരോധം; രാഷ്ട്രീയ പകവീട്ടൽ എന്ന വാദം ഉയർത്തി അഭിഷാഷകനും; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസില്‍ സംഭവിക്കുന്നത്…!

Spread the love

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അതീവ രഹസ്യമായി അറസ്റ്റ് ചെയ്ത പോലീസിന്റെ നടപടി രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നു.

video
play-sharp-fill

രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്ത മൂന്നാമത്തെ ബലാത്സംഗ കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നും, രാഷ്ട്രീയ പകവീട്ടലിന്റെ ഭാഗമായി അദ്ദേഹത്തെ ജയിലിലടയ്ക്കാനാണ് പോലീസ് തിടുക്കം കാണിച്ചതെന്നുമാണ് രാഹുലിന്റെ അഭിഷാഷകന്‍ അടക്കം ഉയര്‍ത്തുന്ന വാദം.

കാനഡയില്‍ കഴിയുന്ന പ്രവാസി യുവതി നല്‍കിയ പരാതിയില്‍ നിരവധി ദുരൂഹതകളുണ്ടെന്നാണ് രാഹുല്‍ അനുകൂലികള്‍ പറയുന്നത്. കുടുംബപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി യുവതി തിരുവല്ലയിലെ ഹോട്ടല്‍ മുറിയില്‍ എന്തിനാണ് രാഹുലിനെ കാണാന്‍ പോയതെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. ഹോട്ടല്‍ മുറിയിലെത്തിയ ഉടന്‍ തന്നെ രാഹുല്‍ ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ പീഡനത്തിന് ശേഷം യുവതിയും ഭര്‍ത്താവും വിനോദയാത്ര പോയതും, രാഹുലുമായി ബന്ധം തുടര്‍ന്നതും പരാതിയിലെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുണ്ട്.

കൂടാതെ, പീഡനത്തിന് ശേഷം യുവതി 10,000 രൂപ രാഹുലിന്റെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഒരു ‘ബലാത്സംഗ വീരന്’ എന്തിനാണ് പണം അയച്ചതെന്നതും, രാഹുലിനെ ചുറ്റിപ്പറ്റി പാലക്കാട് ഫ്ലാറ്റ് വാങ്ങാന്‍ യുവതി എന്തിനാണ് ശ്രമിച്ചതെന്നതും കേസിനെ ദുരൂഹമാക്കുന്നു. അതിലെ വസ്തതുകള്‍ നേര്‍വഴിയില്‍ അന്വേഷിക്കാന്‍ പോലീസ് തയ്യാറാകുമോ എന്നാണ് അറിയേണ്ടത്.