
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു അടഞ്ഞ അധ്യായമാണെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ.
രാഹുല്‍ വന്നതും പോയതും പാലക്കാട് പാർട്ടിക്ക് ഒരു പ്രതിസന്ധിയും സൃഷ്ടിച്ചില്ല. സ്ഥാനാർത്ഥി രാഹുലിനൊപ്പം പോയത് ഒരു വോട്ട് പാഴേക്കെണ്ടന്ന് കരുതിയാവാം. രാഹുലിന്റെ കൂടെ ഭാരവാഹിത്തമുള്ളവർ പോയാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുലിന് കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ല. ഒരു പൗരനെ പോലെ വോട്ട് ചെയ്യാൻ വന്നു, പോയി എന്നല്ലാതെ ഇതില്‍ ഒന്നുമില്ല. എംഎല്‍എ എന്ന നിലയിലാണ് ആളുകള്‍ കൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അദ്ദേഹത്തിന്റെ വരവിലോ പോക്കിലോ പാര്‍ട്ടിക്കോ പാര്‍ട്ടിക്കാര്‍ക്കോ ഒരു ബന്ധവുമില്ല. രാഹുല്‍ വന്നത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്.
രാഹുലുമായി ഏറ്റവും അടുപ്പം ഉണ്ടായിരുന്ന ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അടക്കം അറിയുന്നത് ഇങ്ങനെ തന്നെയാണ്. ഒരു കെഎസ്യു നേതാവ് രാഹുലിന് ഒപ്പം ഉണ്ടായിരുന്നില്ലേ എന്ന് ചോദ്യത്തിന് അങ്ങനെ ഒരാളെ അറിയില്ലെന്നാണ് ഡിസിസി പ്രസിഡന്റിന്റെ മറുപടി.
അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരു കെഎസ്യു ഭാരവാഹി ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്.



