രാഹുലിന് കുരുക്ക് മുറുകുന്നു; 23കാരിയുടെ പരാതിയില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും

Spread the love

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കുരുക്ക് മുറുക്കാന്‍ അന്വേഷണ സംഘം.

video
play-sharp-fill

രാഹുലിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുക്കും. 23കാരി നല്‍കിയ പരാതിലാണ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തുക.

ബലാത്സംഗ കുറ്റം നേരത്തെ ചുമത്തിയിരുന്നു. ഇതിന് പുറമെ പിന്തുടർന്ന് ശല്യപ്പെടുത്തുക, തടഞ്ഞു വെക്കുക തുടങ്ങിയ വകുപ്പുകള്‍ കൂടി ചുമത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഫെന്നിക്കെതിരെ ഉടൻ കേസെടുക്കില്ല. ഫെന്നി നൈയ്നാനെതിരെ യുവതിയുടെ മൊഴിയില്‍ ഗുരുതര പരാമർശമില്ല. ഫെന്നി ഹോംസ്റ്റേയിലേയ്ക്ക് കൂട്ടി കൊണ്ടു പോയ കാർ ഓടിച്ചിരുന്നതെന്ന് മാത്രമാണ് യുവതിയുടെ മൊഴി.

ഫെന്നിയെ പ്രതി ചേർക്കണമോയെന്ന കാര്യത്തില്‍ തീരുമാനം കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും.