
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്.
വിവാഹക്കാര്യം സംസാരിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത സംഭവത്തിലാണ് ക്രൈം ബ്രാഞ്ച് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെപിസിസി നേതൃത്വത്തിന് യുവതി സമര്‍പ്പിച്ച പരാതി കഴിഞ്ഞ ദിവസമാണ് പൊലീസിന് കൈമാറിയത്.
ഗുരുതരമായ ആരോപണങ്ങളാണ് പരാതിയില്‍ യുവതി ഉന്നയിച്ചിരിക്കുന്നത്.
രാഹുലിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയ സംഭവ വികാസങ്ങളോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള നീക്കവും അണിയറയില്‍ സജീവമാണ്. കൂടുതല്‍ നേതാക്കള്‍ രാഹുലിനെതിരെ നിലപാട് കടുപ്പിക്കുകയാണ്. വനിതാ നേതാക്കള്‍ ഉള്‍പ്പെടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി വേണമെന്നും പുറത്താക്കണം എന്ന ആവശ്യവുമായി രംഗത്തുണ്ട്.




