രാഹുല്‍ മാങ്കൂട്ടത്തിലിനായി വല വിരിച്ച്‌ പൊലീസ്; അടുത്ത ബന്ധമുള്ളവരെ ഇന്നും ചോദ്യം ചെയ്യും; അതിജീവിതക്കൊപ്പമുള്ള സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാൻ ശ്രമം

Spread the love

തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ ഒളിവില്‍ പോയ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനായി അന്വേഷണം വ്യാപിപ്പിച്ച്‌ പൊലീസ്.

video
play-sharp-fill

രാഹുലുമായി അടുത്ത ബന്ധമുള്ളവരെ ഇന്നും ചോദ്യം ചെയ്യും. തെളിവ് ശേഖരണവും തുടരും. തിരുവനന്തപുരത്തും പാലക്കാടും പരിശോധനയും തുടരും.

രാഹുല്‍ മാങ്കൂട്ടത്തിലും പരാതിക്കാരിയും എത്തിയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യം വീണ്ടെടുക്കാനും ശ്രമം തുടരുന്നു. അതിനിടെ ഇരയുടെ ശബ്ദ സാമ്പിള്‍ പരിശോധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും എത്തിയിട്ടുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമവും നടത്തുകയാണ്. യുവതിയുടെ ശബ്ദ സാമ്പിളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. നേരത്തെ പുറത്തുവന്ന ഓഡിയോ രാഹുലും പരാതിക്കാരിയായ യുവതിയും തമ്മിലുള്ളതാണെന്ന് ഉറപ്പിക്കുന്നതിനായാണിത്.