
പാലക്കാട്: പാലക്കാട് – ബെംഗളൂരു കെഎസ്‌ആർടിസിയുടെ പുതിയ എസി ബസ് സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്ത് രാഹുല്‍ മങ്കൂട്ടത്തില്‍ എംഎല്‍എ.
ലൈംഗികാരപണങ്ങള്‍ ഉയർന്നതിന് ശേഷം ആദ്യമായാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു സർക്കാർ പരിപാടിയില്‍ പങ്കെടുക്കുന്നത്. ഇന്നലെ രാത്രി ഒൻപതു മണിക്ക് പാലക്കാട് ഡിപ്പോയിലായിരുന്നു ഫ്ലാഗ് ഓഫ് ചടങ്ങ്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ സർക്കാർ പരിപാടികളില്‍ നിന്നും തടയുമെന്ന് ബിജെപിയും ഡിവൈഎഫ്‌ഐയും നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും ചടങ്ങിനിടെ പ്രതിഷേധമൊന്നും ഉണ്ടായില്ല. പരിപാടിയെ കുറിച്ച് അറിഞ്ഞില്ലെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാത്രി എട്ടേമുക്കാലിന് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഡിപ്പോയിലെത്തിയത്. ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച ശേഷം ഡിപ്പോയിലുണ്ടായിരുന്ന ജീവനക്കാരോടും യാത്രക്കാരോടും സൗഹൃദവും പങ്കുവെച്ച ശേഷമാണ് എംഎല്‍എ മടങ്ങിയത്. സിഐടിയു ബിഎംഎസ് നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.