
കൊച്ചി: കേരളക്കരയിലും രാഷ്ട്രീയ മേഖലയിലും ചൂടേറിയ ചർച്ചയായിരിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.
മൂന്നാം ബലാത്സംഗ കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
വിദേശത്ത് താമസിക്കുന്ന യുവതിയുടെ പരാതിയില്‍ ആയിരുന്നു നടപടി.
അങ്ങോളമിങ്ങോളം പ്രതിഷേധങ്ങള്‍ അടക്കം അരങ്ങേറുന്നതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇനിയും എത്ര ഉഭയസമ്മതക്കാർ ഉണ്ടാകുമെന്നും ഇതാണോ എംഎല്‍എ ആയിരുന്ന അഞ്ച് വർഷത്തെ പ്രവർത്തന നേട്ടമെന്നും ഭാഗ്യലക്ഷ്മി പരിഹസിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുല്‍ മാങ്കൂട്ടത്തിലിന് വോട്ട് ചെയ്ത ജനങ്ങളും വഞ്ചിതരായെന്നും ഇയാളുടെ അടുത്ത് പോകുന്ന സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയാണ് ഉള്ളതെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
അഴിമതി ആരോപണത്തെക്കാള്‍ ഗുരുതരമായ കുറ്റമാണിതെന്നും അവർ കൂട്ടിച്ചേർത്തു.



