
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പൊതുപരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ രാഹുലിനെ പരിഹസിച്ച് ഡിവൈഎഫ്‌ഐയും ബിജെപിയും.
രാഹുല്‍ പൊതു പരിപാടിയില്‍ പങ്കെടുത്തത് ഒളിച്ചും പാത്തുമാണെന്നും ധൈര്യമുണ്ടെങ്കില്‍ എല്ലാവരെയും അറിയിച്ച് പരിപാടിയില്‍ പങ്കെടുക്കൂവെന്നും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുദീൻ പ്രതികരിച്ചു.
രാഹുലിൻ്റേത് ഒളിസേവയെന്നാണ് ബിജെപി സംസ്ഥാന ട്രഷറർ ഇ കൃഷ്ണദാസ് പറഞ്ഞു. രാഹുല്‍ പരിപാടിയില്‍ പങ്കെടുത്തത് ഇരുട്ടിൻ്റെ മറവിലാണന്നും ഒരാളെയും അറിയിക്കാതെയാണെന്നും കൃഷ്ണദാസ് പരിഹസിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാദങ്ങള്‍ക്കു ശേഷം പാലക്കാട് ആദ്യമായാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തത്. പാലക്കാട് – ബാംഗ്ലൂർ കെഎസ്‌ആർടിസിയുടെ പുതിയ എസി ബസ് സർവ്വീസ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ അന്തർസംസ്ഥാന പുതിയ സർവ്വീസുകള്‍ കൂടി ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞിരുന്നു.