
മലപ്പുറം: ആര്യാടൻ ഷൗക്കത്തിന്റെ മുന്നേറ്റത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. നഷ്ടമായത് ഓരോന്നും തിരിച്ച് പിടിക്കുന്നതിൻ്റെ തുടക്കം നിലമ്ബൂരില്‍ നിന്ന്.
ഇനി യുഡിഎഫ് ന്റെ വഴികളില്‍ വിജയ ‘പൂക്കളുടെ കാലമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു. സത്യാനന്തരകാലത്ത് ഇതില്‍നിന്ന് മറിച്ചൊരു ജനവിധി നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവോ നിഷ്കളങ്കരെ എന്നാണ് സന്ദീപ് വാര്യർ കുറിച്ചത്.
Joy..Joy.. Well done Joy..Humble Joy.. Simple Joy..Able Joy..Noble Joy.. പോത്ത്ക്കല്ല് അങ്ങ് തൂക്കിയട്ടോ..VS Joy എന്നാണ് അബിൻ വർക്കി കുറിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം നിലമ്ബൂർ നഗരസഭയിലും മുന്നേറ്റം തുടർന്ന് ആര്യാടൻ ഷൗക്കത്ത്. 12ാം റൗണ്ടില്‍ എണ്ണിയ ആദ്യ ബൂത്തുകളിലും ലീഡ് ഷൗക്കത്തിന് തന്നെയാണ്. എല്‍ഡിഎഫ് 40593. യുഡിഎഫ് 48679. അൻവർ 13573. ബിജെപി 5452. യുഡിഎഫ് ലീഡ് 8138.
അതേസമയം നിലമ്ബൂരില്‍ യുഡിഎഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം തുടങ്ങി. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പതിനായിരത്തോളം വോട്ടിന് മുന്നേറ്റം തുടരുകയാണ്. ഡിസിസി ഓഫീസില്‍ പ്രസിഡന്റ് വി എസ് ജോയിയെ എടുത്തുയർത്തിയാണ് യുഡിഎഫ് പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം. ആര്യാടൻ ഷൌക്കത്ത് കുടുംബാംഗങ്ങള്‍ക്ക് ഒപ്പം വീട്ടില്‍ നിന്നാണ് തെരഞ്ഞെടുപ്പ് ഫലമറിയുന്നത്.