
ഡൽഹി : നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് പരുക്ക്. ഡൽഹി ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിനിടെയാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്.
പാർലമെന്റ് മാർച്ച് എന്ന നിലയ്ക്കായിരുന്നു യൂത്ത്കോൺഗ്രസ് നേതൃത്വം പ്രതിഷേധം നടത്തിയത്.
നീറ്റ് ക്രമക്കേട്, അഗ്നിവീർ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യമുന്നയിച്ചായിരുന്നു പ്രതിഷേധം. കേരളത്തിൽ നിന്നുൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
12.30ഓടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് ശക്തമായ പ്രതിഷേധങ്ങൾക്ക് ശേഷം പ്രവർത്തകർ പിരിഞ്ഞുപോകാൻ നേരമായിരുന്നു പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് തകർക്കാൻ ശ്രമം ഉണ്ടായത്. തുടർന്നായിരുന്നു പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. നിരവധി പ്രവർത്തകർക്ക് ലാത്തിച്ചാർജിൽ പരുക്കേറ്റിരുന്നു.