‘ആരോപണം തെളിയിച്ചാൽ സുരേന്ദ്രൻ പറയുന്ന പണി ചെയ്യാം’; കൊടകര കുഴൽപ്പണ കേസിൽ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
കൊടകര : കൊടകര കുഴൽപ്പണ കേസിലെ ബിജെപിക്കെതിരായ പുതിയ വെളിപ്പെടുത്തലിൽ
കെ സുരേന്ദ്രനെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. ബിജെപിയിലെ ഭിന്നതയിൽ നിന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ ഉണ്ടായതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. ഈ ആരോപണം തെളിയിച്ചാൽ സുരേന്ദ്രൻ പറയുന്ന പണി ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് ഒരു പി.ആർ ഏജൻസിയുമായും ബന്ധമില്ല. എൻ്റെ പി ആർ ജനങ്ങളാണ്. കേരള – കേന്ദ്ര സർക്കാരുകൾ കൊടകര കേസിൽ കഴിയാവുന്ന എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തിട്ടുണ്ടെന്നും രാഹുൽ ആരോപിച്ചു.
കൊടകര കുഴൽപ്പണ കേസിലെ ബിജെപിക്കെതിരായ പുതിയ വെളിപ്പെടുത്തൽ രാഷ്ട്രീയ ആയുധമാക്കാനാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും തീരുമാനം. ഉപതെരഞ്ഞെടുപ്പ് വേളയിൽ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ് ട്വന്റിഫോറിനോട് നടത്തിയ വെളിപ്പെടുത്തലിൽ ആടി ഉലയുകയാണ് ബിജെപി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പഴയ നടക്കാവിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ചാക്കുകെട്ടുകളിൽ കോഴിക്കോട് സ്വദേശി ധർമ്മരാജൻ പണം കൊണ്ടുവന്നുവെന്നും തെരഞ്ഞെടുപ്പ് സാമഗ്രികൾ എന്ന പേരിലാണ് പണം എത്തിച്ചതെന്നുമാണ് സതീശിന്റെ വെളിപ്പെടുത്തൽ.
പണം എത്തിക്കുന്നതിനു മുന്നോടിയായി ധർമ്മരാജൻ ഓഫീസിൽ എത്തി. ഈ സമയം ബിജെപി സംസ്ഥാന അധ്യക്ഷനും ജില്ലാ അധ്യക്ഷനും ഓഫീസിൽ ഉണ്ടായിരുന്നുവെന്നും ഇരുവരുമായി ധർമ്മരാജൻ സംസാരിച്ചുവെന്നും സതീശ് പറയുന്നു. കൊടകര കുഴൽപ്പണക്കേസ് പോലീസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചിട്ടും ബിജെപി തങ്ങൾക്ക് പങ്കില്ലെന്ന് നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.