play-sharp-fill
വസ്ത്രം ആണെങ്കിൽ എന്തിന് പല മുറികളിലേക്ക് കൊണ്ടുപോയി, ഡിസിസി അധ്യക്ഷനും പാലക്കാട് എംപിയും ഇല്ലാതെയാണോ ഇലക്ഷൻ യോഗം നടത്തുന്നതെന്ന് സിപിഎം; ട്രോളി ബാഗിൽ എന്റെ ഡ്രസ്സ്‌ കൊണ്ടു പോയിട്ടുണ്ട്, പെട്ടിക്കകത്ത് ഒരു രൂപ ഉണ്ടായിരുന്നുവെന്ന് തെളിയിച്ചാൽ പ്രചരണം ഇവിടെ നിർത്തുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ

വസ്ത്രം ആണെങ്കിൽ എന്തിന് പല മുറികളിലേക്ക് കൊണ്ടുപോയി, ഡിസിസി അധ്യക്ഷനും പാലക്കാട് എംപിയും ഇല്ലാതെയാണോ ഇലക്ഷൻ യോഗം നടത്തുന്നതെന്ന് സിപിഎം; ട്രോളി ബാഗിൽ എന്റെ ഡ്രസ്സ്‌ കൊണ്ടു പോയിട്ടുണ്ട്, പെട്ടിക്കകത്ത് ഒരു രൂപ ഉണ്ടായിരുന്നുവെന്ന് തെളിയിച്ചാൽ പ്രചരണം ഇവിടെ നിർത്തുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: പാലക്കാട് കോൺ​ഗ്രസ് വനിതാ നേതാക്കളുൾപ്പെടെ താമസിച്ച ഹോട്ടലിൽ നടത്തിയ പാതിരാ റെയ്ഡും തുട‍ർന്നുള്ള വിവാദങ്ങളും കൊഴുക്കുന്നു. കോൺ​ഗ്രസ്-സിപിഎം-ബിജെപി നേതാക്കൾ പരസ്പരം ആരോപണമുന്നയിച്ച് രം​ഗത്തുവരികയാണ്.

നീല ബാ​ഗിൽ രാഹുൽ മാങ്കൂട്ടത്തിൽ പണം കടത്തിയെന്ന് സിപിഎം ആരോപിച്ചതോടെ നീല ട്രോളിയുമായി മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിലും രം​ഗത്തെത്തി. കോൺ​ഗ്രസിനെതിരെ പണം കടത്തിയെന്ന ആരോപണത്തിൽ സിപിഎം ഉയർത്തുന്ന വാദങ്ങൾ നിരവധിയാണ്.

നീല ട്രോളി ബാഗ് കള്ളപ്പണം ആവാൻ സാധ്യതയെന്നാണ് സിപിഎമ്മിൻ്റെ ആരോപണം. ബാഗ് ദുരൂഹമായി പല മുറികളിലേക്ക് എത്തി. എന്നാൽ, വസ്ത്രം ആണെങ്കിൽ എന്തിന് പല മുറികളിലേക്ക് കൊണ്ടുപോയി. രാഹുലും ഷാഫിയും അവിടെ താമസക്കാർ പോലുമല്ല, ഇരുവരും താമസിക്കാതെ കെപിഎം ഹോട്ടൽ എന്തിന് വസ്ത്രം കൈമാറാൻ തെരഞ്ഞെടുത്തു. അതും ബോഡ് മുറിയെന്നും സിപിഎം ചോദിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇലക്ഷൻ യോഗത്തിന് എന്തിനാണ് നീല ബാഗ് കൊണ്ട് നടക്കുന്നത്. ഇലക്ഷൻ യോഗം ഡിസിസി അധ്യക്ഷനും പാലക്കാട് എംപിയും ഇല്ലാതെയാണോ നടക്കുന്നത്. ഇന്നലെ രാത്രി പാലക്കാട് ഇല്ലെന്ന് തെളിയിക്കാൻ ലൈവ് ഇട്ടു, പക്ഷേ 10.38 ന് രാഹുൽ ഹോട്ടലിൽ ഉണ്ടെന്നുമാണ് സിപിഎം വാദം.

പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളായിരുന്നുവെന്നും പണമെന്ന് തെളിയിച്ചാൽ തെരഞ്ഞെടുപ്പ് പ്രചരണം ഇവിടെ നിർത്തുമെന്നും രാഹുൽ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. കെപിഎം ഹോട്ടൽ അധികൃതരും പോലീസും ഹോട്ടലിന്റെ മുമ്പിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടണമെന്നു രാഹുൽ ആവശ്യപ്പെട്ടു.

‘ഞാൻ എപ്പോളാണ് ഹോട്ടലിൽ വന്നതെന്നും പോയതെന്നും അതിൽ നിന്നും മനസിലാകും. ട്രോളി ബാഗിൽ എന്റെ ഡ്രസ്സ്‌ കൊണ്ടു പോയിട്ടുണ്ട്. ആ ട്രോളി ബാഗ് ഇപ്പോളും എന്റെ കൈവശമുണ്ടെന്നും രാഹുൽ വ്യക്തമാക്കി. ഈ ബാഗ് പോലീസിന് കൈമാറാം. കള്ളപ്പണ ഇടപാട് നടന്നെങ്കിൽ പോലീസ് എന്തുകൊണ്ട് തെളിയിക്കുന്നില്ല.

സിസിടിവി ദൃശ്യം പുറത്ത് വിടണം. മുൻ വാതിലിൽ കൂടെ ഞാൻ കയറി വരുന്നതും ഇറങ്ങി പോകുന്നതും ഇല്ലെങ്കിൽ ഞാൻ പ്രചാരണം നിർത്തും. ഈ പെട്ടിക്കകത്ത് ഒരു രൂപ ഉണ്ടായിരുന്നുവെന്ന് തെളിയിച്ചാൽ പ്രചരണം ഇവിടെ നിർത്തും. ഈ ട്രോളി ബോഡ് റൂമിൽ വെച്ച് തുറന്നു നോക്കിയിട്ടുണ്ട്. ആ സിസിടിവി പരിശോധിക്കട്ടെ.

കറുത്ത ബാഗ് കൂടി കൈയിൽ ഉണ്ടായിരുന്നു. പണം ഉണ്ടെന്നാണ് പറയുന്നതെങ്കിൽ അതെവിടെ എന്നും പറയുന്നവർ തെളിയിക്കണം. പല റൂമുകളിലേക്കും ബാഗ് കൊണ്ടുപോയതിനെ കുറിച്ചുളള ചോദ്യത്തിന് ബാഗിൽ ഡ്രസ് ആയിരുന്നു ഉണ്ടായിരുന്നതെന്നും ഷാഫിയും ഞാനും ഡ്രസ്സ്‌ മാറി മാറി ഇടാറുണ്ടെന്നുമായിരുന്നു രാഹുലിന്റെ മറുപടി.

‘ട്രോളി ബാഗുമായിട്ട് ഇന്നലെ മാത്രമല്ല എപ്പോളും പോകാറുണ്ട്’. ഇനി കോൺഗ്രസ്‌ മീറ്റിങ് നടത്തുമ്പോൾ ആരെയൊക്കെ വിളിക്കണം എന്ന് സിപിഎം ജില്ലാ സെക്രട്ടറി തീരുമാനിക്കട്ടേയെന്നും രാഹുൽ പരിഹസിച്ചു.