ഹൊസ്ദുർഗ് കോടതിയിൽ വൻ പൊലീസ് സന്നാഹം;രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കിയേക്കുമെന്ന് സൂചന

Spread the love

കാസർകോട്:രാഹുൽ മാങ്കൂട്ടത്തിലിനെ ഹൊസ്ദുർഗ് കോടതിയിൽ എത്തിക്കുമെന്ന് സൂചന.
ഹൊസ്ദുർഗ് കോടതിയിൽ വൻ പൊലീസ് സന്നാഹം.

video
play-sharp-fill

ഡിവൈഎസ്പി സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലാണ് പൊലീസ് സന്നാഹം ഒരുക്കിയിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കിയേക്കുമെന്നാണ് സൂചന.കോടതിക്ക് മുന്നിൽ പ്രതിഷേധം നടത്തുന്നതിനായി ബിജെപി പ്രവർത്തകർ അടക്കം എത്തിയിട്ടുണ്ട്.

രാഹുൽ എത്തുകയാണെങ്കിൽ ശക്തമായ രീതിയിലുള്ള പ്രതിഷേധ പ്രകടനം നടത്തുമെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്. കോടതിയിലേക്കുള്ള ​ഗേറ്റ് പൊലീസ് അടച്ചിട്ടിരിക്കുകയാണ്. കോടതിക്ക് പുറത്ത് പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ പൊതുജനങ്ങളും ഇവിടേക്കെത്തിയിട്ടുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group