
പത്തനംതിട്ട: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ
ജാമ്യാപേക്ഷയിൽ തിരുവല്ല മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. രണ്ടു മണിക്കൂർ നീണ്ട ശക്തമായ വാദപ്രതിവാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഇന്നലെ നടത്തിയത്.
മൂന്നാം കേസിൽ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ നടപടികൾ പുരോഗമിക്കുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എംഎൽഎക്കെതിരെ നിരന്തരം പരാതികൾ ആണെന്നും ജാമ്യം നൽകരുതെന്നും എസ്ഐടി വാദിച്ചു.
പരാതിക്കാരിയുടെ ചാറ്റ് വിവരങ്ങൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. എല്ലാം പരസ്പര സമ്മതത്തോടെ എന്ന വാദിച്ച പ്രതിഭാഗം, ചട്ടവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരെ അന്വേഷണവുമായി പൂർണമായി സഹകരിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഡിജിറ്റൽ തെളിവുകളടക്കം ശേഖരിക്കാൻ പൊലീസ് ശ്രമിക്കുകയാണ്. നേരത്തെ രാഹുലിന്റെ കൈവശമുണ്ടായിരുന്ന രണ്ട് മൊബൈൽഫോണുകൾ കസ്റ്റഡിയിലെടുത്തിരുന്നു.
ഇതിന്റെ പാസ്‌വേർഡ് നൽകാൻ രാഹുൽ തയ്യാറായിട്ടില്ല. കേസിന് അനുകൂലമായ തെളിവുകൾ രണ്ട് ഫോണുകളിലുണ്ടെന്നും ഇവ പൊലീസിന്റെ കൈയിൽ കിട്ടിയാൽ നശിപ്പിക്കുമെന്നുമാണ് രാഹുലിന്റെ വാദം. നിലവിൽ ശാസ്ത്രീയ മാർഗങ്ങൾ അനുസരിച്ച് രാഹുലിന്റെ ഫോണുകൾ തുറക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.




