
തിരുവനന്തപുരം: സൈബര്‍ അധിക്ഷേപ പരാതിയില്‍ റിമാന്‍ഡ് ചെയ്ത നടപടിക്കെതിരെ രാഹുല്‍ ഈശ്വര്‍.
തനിക്കെതിരെ കള്ളക്കേസാണ് ചുമത്തിയിരിക്കുന്നതെന്നും ജയിലില്‍ നിരാഹാരമിരിക്കുമെന്നും രാഹുല്‍ പറഞ്ഞു.
റിമാന്‍ഡ് ചെയ്തുള്ള കോടതി ഉത്തരവിന് പിന്നാലെ വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് വാഹനത്തിലിരുന്ന് രാഹുല്‍ ഈശ്വര്‍ ആരോപണം ഉന്നയിച്ചത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരെ ലൈംഗിക പീഡന പരാതി നല്കിയ യുവതിയെ സൈബര്‍ അധിക്ഷേപം നടത്തിയ കേസിലാണ് രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത രാഹുലിനെ പൂജപ്പുരയിലെ ജില്ലാ ജയിലിലേക്കാണ് മാറ്റുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സമൂഹ മാദ്ധ്യമം വഴി പരാതിക്കാരിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തുകയും അധിക്ഷേപങ്ങള്‍ നടത്തുകയും ചെയ്തുവെന്ന കേസിലാണ് നടപടി. തിരുവനന്തപുരം അഡിഷണല്‍ സിജെഎം കോടതിയാണ് റിമാന്‍ഡ് ചെയ്തത്.




