പരാതിക്കാരിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്; രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കുമോ? ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

Spread the love

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ പീഡനക്കേസിലെ പരാതിക്കാരിയെ സോഷ്യല്‍ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയില്‍, രാഹുല്‍ ഈശ്വറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഇന്ന് പരിഗണിക്കും.

video
play-sharp-fill

തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഈ കേസില്‍ നിർണ്ണായക തീരുമാനം എടുക്കുക.

സമാനമായ കുറ്റകൃത്യങ്ങള്‍ ആവർത്തിക്കരുത് എന്ന കർശന വ്യവസ്ഥയോടെയായിരുന്നു കോടതി നേരത്തെ രാഹുല്‍ ഈശ്വറിന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും പരാതിക്കാരിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെച്ചതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയുടെ ജാമ്യവ്യവസ്ഥകള്‍ രാഹുല്‍ ഈശ്വർ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കില്‍ അത് ബോധിപ്പിക്കാൻ കോടതി അദ്ദേഹത്തിന് നേരത്തെ നോട്ടീസ് അയച്ചിരുന്നു.