സൈബര്‍ അധിക്ഷേപ പരാതിയില്‍ രാഹുല്‍ ഈശ്വറിന് ഇന്ന് നിര്‍ണായകം; മുൻകൂര്‍ ജാമ്യം ഇന്ന് ഹൈക്കോടതിയില്‍; സര്‍ക്കാര്‍ നിലപാടും തേടും

Spread the love

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിയെ സോഷ്യല്‍ മീഡിയ വഴി വീണ്ടും അപമാനിച്ചെന്ന പരാതിയില്‍ മുൻകൂർ ജാമ്യം തേടി രാഹുല്‍ ഈശ്വർ നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

video
play-sharp-fill

സമാനമായ കേസില്‍ റിമാൻഡിലായിരുന്നു രാഹുല്‍ ഈശ്വർ. ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും യുവതിക്കെതിരെ രാഹുല്‍ ഈശ്വര്‍ വീഡിയോ പങ്കുവെച്ചെന്നാണ് പുതിയ പരാതി.

എന്നാല്‍, ആദ്യ കേസിന്‍റെ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും വസ്തുതകള്‍ മാത്രമാണ് താൻ പറഞ്ഞതെന്നുമാണ് രാഹുല്‍ ഈശ്വറിന്‍റെ വാദം. തന്‍റെ യൂട്യൂബ് ചാനല്‍ വഴി താൻ പറയുന്ന കാര്യങ്ങള്‍ തന്‍റെ വീക്ഷണമാണ് പങ്ക് വെയ്ക്കുന്നതെന്നും പരാതിക്കാരിയെ അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ അല്ല ചെയ്യുന്നതെന്നും രാഹുല്‍ ഈശ്വർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഹുല്‍ ഈശ്വറിനെതിരെ സംസ്ഥാന സർക്കാരിന്‍റെ നിലപാട് ഇന്ന് കോടതി തേടും.