
മാവേലിക്കര : കസ്റ്റഡി കാലാവധി കഴിഞ്ഞു മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീണ്ടും ജയിലിലേക്ക്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജിയുടെ വസതിയിലാണ് രാഹിലിനെ ഹാജരാക്കിയത്. മാവേലിക്കര സ്പെഷ്യൽ സബ്ജയിലിക്കാണ് മാറ്റിയത്.
മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായതിനെത്തുടർന്ന് കഴിഞ്ഞ ദിവസം പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പ് ഉൾപ്പെടെ നടത്തിയിരുന്നു. അതിൽ ഹോട്ടലിൽ റൂമെടുത്തെന്ന് സമ്മതിച്ചിരുന്നെങ്കിലും മറ്റെല്ലാ ചോദ്യങ്ങൾക്കും മൗനം തുടരുകയായിരുന്നു. അന്വേഷണവുമായി രാഹുൽ സഹകരിച്ചില്ലെന്നും കോടതിൽ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിരവധി യുവതികളാണ് പരാതിയുമായി രംഗത്ത് വന്നത്. അതിക്രൂരമായി യുവതികളെ പീഢിപ്പിക്കുകയും നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയമാക്കുകയും ഉൾപ്പെടെ ചെയ്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വലിയ തരത്തിലുള്ള പ്രതിഷേധവും കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഉണ്ടായിരുന്നു.




