video
play-sharp-fill

രാഹുല്‍ ഗാന്ധി വിവാഹിതനാകുന്നു..? ഇരുവരും ആദ്യമായി കണ്ടത് ഭാരത് ജോഡോ യാത്രയ്ക്കിടെ; വധുവായി എത്തുന്നത് കോൺ​ഗ്രസ്സിന്റെ പുതിയ താരോദയം പ്രണിതി ഷിൻഡെ; സോഷ്യൽ മീഡിയയിൽ ചർച്ച വ്യാപകം

രാഹുല്‍ ഗാന്ധി വിവാഹിതനാകുന്നു..? ഇരുവരും ആദ്യമായി കണ്ടത് ഭാരത് ജോഡോ യാത്രയ്ക്കിടെ; വധുവായി എത്തുന്നത് കോൺ​ഗ്രസ്സിന്റെ പുതിയ താരോദയം പ്രണിതി ഷിൻഡെ; സോഷ്യൽ മീഡിയയിൽ ചർച്ച വ്യാപകം

Spread the love

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി വിവാഹിതനാവുകയാണെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സോലാപൂർ എംപിയും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാർ ഷിൻഡെയുടെ മകളുമായ പ്രണിതി ഷിൻഡെയാണ് രാഹുല്‍ ഗാന്ധി വിവാഹം ചെയ്യാൻ പോകുന്നതെന്നാണ് അഭ്യൂഹങ്ങള്‍.

നേരത്തെയും ഇത്തരത്തില്‍ വാർത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഇരുവരും ഒന്നിച്ചുള്ള പഴയ ചിത്രങ്ങള്‍ കുത്തിപ്പൊക്കുകയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. മഹാരാഷ്ട്ര കോണ്‍ഗ്രസിലെ ഉയർന്നുവരുന്ന താരമായാണ് പ്രണിതിയെ കണക്കാക്കുന്നത്. ലോക്‌സഭയില്‍ സോലാപൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അവർ മഹാരാഷ്ട്ര നിയമസഭയിലെ സോലാപൂർ സിറ്റി സെൻട്രല്‍ സീറ്റില്‍ നിന്ന് മൂന്നുതവണ വിജയിക്കുകയും ചെയ്തു.

നിലവില്‍ മഹാരാഷ്‌ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡന്റാണ് പ്രണിതി. 2021ലാണ് ചുമതലയേറ്റത്. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) നിയമസഭാ തിരഞ്ഞെടുപ്പുകളുടെ സ്ക്രീനിംഗ് കമ്മിറ്റി അംഗം കൂടിയാണ് പ്രണിതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ പ്രണിതി 2009ലാണ് ആദ്യമായി എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ മഹാരാഷ്ട്രയില്‍ വച്ചാണ് ഇരുവരെയും ആദ്യമായി ഒന്നിച്ച്‌ കാണുന്നത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് രാഹുലും പ്രണിതിയും വിവാഹിതരാകുന്നുവെന്ന തരത്തില്‍ ആദ്യമായി വാർത്തകള്‍ പ്രചരിച്ചത്.

ആ സമയത്ത് അമരാവതി മേഖലയുടെ ചുമതലയായിരുന്നു പ്രണിതിക്ക് നല്‍കിയിരുന്നത്. ഇരുവരും കൈപിടിച്ച്‌ നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. അതേസമയം, അഭ്യൂഹങ്ങളില്‍ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.