video
play-sharp-fill

ഇന്ത്യ സ്വയം തയാറായില്ലെങ്കിൽ രാജ്യത്തെ ജനങ്ങൾ ചിന്തിക്കാൻ കഴിയാത്ത വേദനയിലൂടെ കടന്നുപോകും: ആറു മാസത്തിനുള്ളിൽ രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരും രാഹുൽ ഗാന്ധി

ഇന്ത്യ സ്വയം തയാറായില്ലെങ്കിൽ രാജ്യത്തെ ജനങ്ങൾ ചിന്തിക്കാൻ കഴിയാത്ത വേദനയിലൂടെ കടന്നുപോകും: ആറു മാസത്തിനുള്ളിൽ രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരും രാഹുൽ ഗാന്ധി

Spread the love

സ്വന്തം ലേഖകൻ

ഡൽഹി: ആറു മാസത്തിനുള്ളിൽ രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടേണ്ടിവരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊറോണ വൈറസിനെ മാത്രമല്ല വരാനിരിക്കുന്ന സാമ്പത്തിക തകർച്ചയെ നേരിടാനും ഇന്ത്യ സ്വയം തയാറായില്ലെങ്കിൽ രാജ്യത്തെ ജനങ്ങൾ ചിന്തിക്കാൻ കഴിയാത്ത വേദനയിലൂടെ കടന്നുപോകേണ്ടിവരുമെന്നും രാഹുൽ ഓർമിപ്പിച്ചു.

 

ഇന്ത്യൻ സമ്പദ്വ്യവസ്ഥ വലിയ തകർച്ചയെ നേരിടാൻ പോകുകയാണ്. രാജ്യത്തിന് എത്രമാത്രം ഇത് വേദനാജനകമാകുമെന്ന് നിങ്ങൾക്ക് അറിയില്ല- മാധ്യമങ്ങളോടായി രാഹുൽ പ്രതികരിച്ചു.പ്രതിസന്ധി സുനാമി പോലെ വലിയ ദുരന്തമാണെന്ന് കഥയുടെ രൂപേണ രാഹുൽ അവതരിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

‘നിങ്ങളോട് ഒരു കഥ പറയാം. ആൻഡമാൻ നിക്കോബാറിൽ സുനാമി വരുന്നതിന് മുമ്പ് കടൽവെള്ളം ഉൾവലിഞ്ഞു. വെള്ളം വലിയ രീതിയിൽ കുറഞ്ഞതോടെ തദ്ദേശവാസികൾ മീൻപിടിക്കാനായി കടലിലേക്കിറങ്ങി. ആ സമയത്താണ് വെള്ളം ക്രമാതീതമായി ഉയർന്നത്. ഞാൻ സർക്കാരിന് മുന്നറിയിപ്പ് നൽകുകയാണ്. അവർ വിഡ്ഢികളെപ്പോലെ ചുറ്റിത്തിരിയുകയാണ്. എന്താണ് ചെയ്യേണ്ടതെന്ന വ്യക്തമായ ധാരണ അവർക്കില്ല. കൊറോണ വൈറസ് എന്ന്പറയുന്നത് സുനാമി പോലെയാണെന്നും രാഹുൽ പറഞ്ഞു.

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനു മാത്രമല്ല വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ നേരിടാനും ഇന്ത്യ തയാറാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഞാൻ വീണ്ടും വീണ്ടും പറയുകയാണ്. ഇത് പറയുന്നതിൽ ദുഖമുണ്ട്. അടുത്ത ആറുമാസത്തിനുള്ളിൽ നമ്മുടെ ആളുകൾ സങ്കൽപ്പിക്കാനാവാത്ത വേദനയിലൂടെ കടന്നുപോകേണ്ടിവരും’-രാഹുൽ പറഞ്ഞു.